ഇന്ത്യയിലെ ആയിരം കുട്ടികളെ പരിശോധിക്കുമ്പോൾ ഒരാളെയെങ്കിലും ബാധിക്കുന്ന ഒരു രോഗപ്രതിരോധ രോ​ഗമാണ് ജുവനൈൽ ആർത്രൈറ്റിസ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന സന്ധിവാതമാണിത്. ഈ രോ​ഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഏക മാർ​ഗം എന്നത് രോ​ഗത്തെ പ്രാഥമിക ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകുക എന്നുള്ളതാണ്. സമയബന്ധിതമായ ഇടപെടലിലൂടെയും ശരിയായ ചികിത്സാരീതിയിലൂടെയും ഇത് ഭേദമാക്കാവുന്നതാണ്. മരുന്നുകൾ, ഫിസിയോ തെറാപ്പി, കുട്ടികളുടെ ജീവിതശൈലിയിൽ കൊണ്ടുവരുന്ന ചിലമാറ്റങ്ങൾ എന്നിവയാണ് ഇതിനുള്ള മാർ​ഗങ്ങൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക...


ജുവനൈൽ ആർത്രൈറ്റിസ് ബാധിച്ച കുട്ടികളിൽ വിട്ടുമാറാത്ത ശരീര വേദന, സന്ധികളുടെ കാഠിന്യം, ചലനശേഷി കുറയൽ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്നു.  ഇത് അവരുടെ പഠനത്തെയും, ദൈനംദിന പ്രവർത്തനങ്ങളേയും ബാധിക്കാൻ ഇടയാക്കുന്നു. ഇത് അവരില് സമപ്രായക്കാരുമായി കളികളിലും മറ്റും ഏർപ്പെടുമ്പോൾ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ഇതിനോടൊപ്പം മാനസിക സമ്മർദ്ധം, സാമൂഹികമായി ഒറ്റപ്പെടുന്നതു പോലെയുള്ള ചിന്ത, മറ്റ് വൈകാരിക വെല്ലുവിളികൾ എന്നിവ അനുഭവപ്പെടാന് സധ്യതയുണ്ട്. കൂടാതെ, ജുവനൈൽ ആർത്രൈറ്റിസ് കണ്ണ്, ഹൃദയം, ശ്വാസകോശം, ദഹനനാളം എന്നിങ്ങനെ വിവിധ ശരീരഭാഗങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശരിയായ ചികിത്സയും ശ്രദ്ധയും ലഭിക്കാതിരുന്നാൽ മറ്റ് ​ഗുരുതരമായ പല അസുഖങ്ങളിലേക്കും ഇത് നയിക്കുന്നു. 


ALSO READ: ഒരേ പ്ലേറ്റിൽ മറ്റൊരാൾക്കൊപ്പം ആഹാരം കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!


രോ​ഗത്തിന്റെ ചികിത്സാരീതി


മെദാന്ത ഗുരുഗ്രാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മസ്‌കുലോസ്‌കെലെറ്റൽ ഡിസോർഡേഴ്‌സ് ആൻഡ് ഓർത്തോപീഡിക്‌സിലെ സീനിയർ കൺസൾട്ടന്റ് ഡോ. സോമേഷ് വിർമാനി പറയുന്നതനുസരിച്ച്, ജുവനൈൽ ആർത്രൈറ്റിസ് എന്ന രോ​ഗം പ്രാരംഭത്തിലെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ ഇതത്ര ​ഗുരുതരമായ രോ​ഗമായി മാറില്ല എന്നാണ്. അതിനാൽ തന്നെ കുട്ടികളിൽ ഈ രോ​ഗത്തിന് സാധ്യതയുണ്ടോ എന്നത് അവരുടെ മാതാപിതാക്കൾക്ക് തുടക്കത്തിലെ മനസ്സിലാക്കാൻ സാധിക്കണം. അതിന് ഈ രോ​ഗത്തെക്കുറിച്ചും രോ​ഗലക്ഷണങ്ങളെക്കുറിച്ചും അവബോധം ആവശ്യമാണ്. കുട്ടികളുടെ ശരീരത്തിൽ കാണപ്പെടുന്ന വീക്കം, തുടർച്ചയായി അനുഭവപ്പെടുന്ന ശരീര വേദന എന്നിവ അവ​ഗണിക്കരുത്. മാനസികവും, ശാരീരികവുമായ ശക്തമായ പിന്തുണ രോ​ഗബാധികരായ കുട്ടികൾക്ക് ആവശ്യമാണ്.


രോ​ഗത്തെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതൽ താഴെ പറയുന്നവയാണ്


1. ചിട്ടയായ മെഡിക്കൽ പരിശോധനകൾ: ശിശുരോഗ വിദഗ്ധൻ, വാതരോഗ വിദഗ്ധൻ, പീഡിയാട്രിക് ഓർത്തോപീഡിക് സർജന്മാർ, മറ്റ് വിദഗ്ധർ എന്നിവരെ പതിവായി സന്ദർശിക്കുന്നത് രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും അതിനനുസരിച്ച് ചികിത്സാ പദ്ധതി ക്രമീകരിക്കാനും സഹായിക്കും.


2. ശരിയായ ക്രമത്തിൽ മരുന്ന് കഴിക്കുക: വീക്കം, വേദന എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്,  കുട്ടി ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായ അളവിൽ കൃത്യ സമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 


3. ശരിയായ പോഷകാഹാരം: പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുന്നു.


4. മൃദുവായ വ്യായാമങ്ങൾ ചെയ്യാം: മൃദുവായ വ്യായാമങ്ങളിലും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കും.


5. വൈകാരികമായ പിന്തുണ: വിട്ടുമാറാത്ത ഒരു രോ​ഗാവസ്ഥയുമായി ഇടപെടുന്നത് കുട്ടികൾക്ക് വൈകാരികമായി വെല്ലുവിളി നിറഞ്ഞതാണ്. വൈകാരിക പിന്തുണയും തുറന്ന ആശയവിനിമയവും നൽകുന്നത് അവരെ ഈ രോ​ഗത്തെ നന്നായി നേരിടാൻ സഹായിക്കും.


6. അവബോധവും വിദ്യാഭ്യാസവും: അധ്യാപകരെയും സഹപാഠികളെയും സുഹൃത്തുക്കളെയും JA-യെ കുറിച്ച് ബോധവൽക്കരിക്കുന്നത് ഈ രോ​ഗാവസ്ഥയെക്കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.