ഒരേ പ്ലേറ്റിൽ മറ്റൊരാൾക്കൊപ്പം ആഹാരം കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

Eating food on the same plate health issues: ഭക്ഷണമോ വെള്ളമോ പങ്കിട്ട് കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 04:27 PM IST
  • ഒരു പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് അണുബാധ പെട്ടെന്ന് പടരാൻ കാരണമാകും.
  • ഭക്ഷണത്തോടൊപ്പം ബാക്ടീരിയയും വൈറസുകളും കൈമാറ്റം ചെയ്യപ്പെടും.
  • ശുചിത്വമില്ലായ്മ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെ വയറ്റിലെത്തിക്കും.
ഒരേ പ്ലേറ്റിൽ മറ്റൊരാൾക്കൊപ്പം ആഹാരം കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം!

പരസ്പരം ഭക്ഷണം കഴിക്കുന്നത് സ്നേഹം വർദ്ധിപ്പിക്കുമെന്ന് നിങ്ങൾ പലതവണ കേട്ടിട്ടുണ്ടാകും. ഇത് ശരിയാണെന്ന് വിശ്വസിച്ച് പല വീടുകളിലും ഭാര്യാഭർത്താക്കന്മാരോ മറ്റ് കുടുംബാംഗങ്ങളോ സു​ഹൃത്തുക്കളോ എല്ലാം ഒരേ പ്ലേറ്റിൽ ഭക്ഷണം കഴിക്കാറുണ്ട്. പരസ്പരം ഭക്ഷണം പങ്കിടുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ ഈ ശീലങ്ങളെല്ലാം ഗുരുതരമായ രീതിയിൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പലർക്കും അറിയില്ല. ഒരേ പ്ലേറ്റിൽ കഴിക്കുന്നത് ഭക്ഷണം മലിനമാക്കാൻ സാധ്യതയുണ്ട്. ഭക്ഷണമോ വെള്ളമോ പങ്കിട്ട് കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഒരു പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് അണുബാധ പെട്ടെന്ന് പടരാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രണ്ട് പേരിൽ ഒരാൾക്ക് രോഗം ബാധിച്ചാൽ, അവരുടെ ഭക്ഷണം കഴിക്കുന്നത് ആ രോഗം മറ്റൊരാളിലേക്കും പകരാൻ കാരണമാകും. പ്രത്യേകിച്ച് ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർക്കൊപ്പം ഒരു പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിച്ചാൽ രോ​ഗം പെട്ടെന്ന് പകരും. അതിനാൽ ഒരിക്കലും രോഗിയുമായി ഒരു പ്ലേറ്റ് പങ്കിടരുത്. സ്നേഹം കൂടുമെന്ന് വിശ്വസിച്ച് ഒരു പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങൾക്കും ഉണ്ടെങ്കിൽ, അത് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.  

ALSO READ: കുട്ടികള്‍ക്ക് പഠനത്തിൽ താൽപ്പര്യം കുറയുന്നുവോ? ഈ കാരണങ്ങൾ ശ്രദ്ധിക്കൂ

- നിങ്ങൾ ആരെങ്കിലുമായി ഒരേ പ്ലേറ്റിൽ കഴിച്ചാൽ, ഭക്ഷണത്തോടൊപ്പം ബാക്ടീരിയയും വൈറസുകളും കൈമാറ്റം ചെയ്യപ്പെടും. ശുചിത്വമില്ലായ്മ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകളെ വയറ്റിലെത്തിക്കും.

- നിങ്ങൾ ഒരാളോടൊപ്പം ഒരേ പ്ലേറ്റിൽ ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിന് ശരിയായ അളവിലുള്ള ഭക്ഷണവും പോഷകങ്ങളും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇത് ശരീരത്തിലെ പോഷകക്കുറവിനും ബലഹീനതയ്ക്കും കാരണമാകും.

- ഒരാളോടൊപ്പം ഒരേ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നത് അലർജിക്ക് കാരണമാകും. ഒരു പ്ലേറ്റിൽ രണ്ട് പേർ ഭക്ഷണം കഴിച്ചാൽ, അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു. അതായത്, രണ്ട് ആളുകൾക്ക് വ്യത്യസ്ത പ്രശ്‌നങ്ങളുണ്ടെങ്കിൽ, രണ്ട് പേർക്കും പരസ്‌പരം അണുബാധയുണ്ടാകാം. അതുമൂലം ഇരുവർക്കും ഗുരുതരമായ രോഗമുണ്ടാകാനുള്ള സാധ്യത കൂടുന്നു.

- നിങ്ങൾക്ക് ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നാൽ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകുക, ബാക്കിയാകുന്ന ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News