Monotrophic Diet: എന്താണ് മോണോ ഡയറ്റ്? ശരീരഭാരം കുറയ്ക്കാൻ ഇത് പ്രയോജപ്രദമാണോ?
Monotrophic Diet: ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളോ നോൺ വെജിറ്റേറിയൻ ഭക്ഷണമോ ഒഴിവാക്കി പകരം പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തണം.
അൽപ്പം വ്യത്യസ്തമായ ഭക്ഷണരീതിയാണ് മോണോ ഡയറ്റ്. ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളോ നോൺ വെജിറ്റേറിയൻ ഭക്ഷണമോ ഒഴിവാക്കി പകരം പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തണം. ഇത്തരത്തിൽ ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഇതിനകം ഉള്ള ഊർജ്ജവും കൊഴുപ്പും ഉപയോഗിക്കാൻ ശരീരം നിർബന്ധിതമാകുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കുമെന്നും ഇത് വളരെ ഫലപ്രദമാണെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
എന്താണ് മോണോ ഡയറ്റ്?
ഈ ഭക്ഷണക്രമത്തെ മോണോട്രോപിക് ഡയറ്റ് എന്നും വിളിക്കുന്നു. മോണോ ഡയറ്റ് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ, ഈ ഡയറ്റിന് ഇതുവരെ ശാസ്ത്രീയ പിന്തുണയില്ല എന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ ഈ ഡയറ്റ് ശുപാർശ ചെയ്യപ്പെടുന്നില്ല. സാധാരണയായി ആളുകൾ എല്ലാത്തരം ഭക്ഷണങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭക്ഷണക്രമം പിന്തുടരാനാണ് ശുപാർശ ചെയ്യുന്നത്. കാരണം, അവശ്യ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നതിന് എല്ലാത്തരം ഭക്ഷണങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം. മോണോ ഡയറ്റ് പോലുള്ള ഒരു ഭക്ഷണക്രമം പലപ്പോഴും പോഷകങ്ങളുടെ കുറവിലേക്ക് നയിച്ചേക്കാം, കാരണം ഈ ഡയറ്റിൽ ഒരു വ്യക്തി പ്രത്യേക തരം ഭക്ഷണങ്ങൾ മാത്രമേ കഴിക്കുന്നുള്ളൂ.
ALSO READ: Breakfast Cereals: ദിവസവും കോൺഫ്ലേക്സ് കഴിക്കുന്നവരാണോ നിങ്ങൾ? ഈ ദൂഷ്യവശങ്ങൾ അറിഞ്ഞിരിക്കുക
സമീകൃതാഹാരം നമ്മുടെ ശരീരത്തിന് നൽകുന്ന കലോറിയുടെ ഭൂരിഭാഗവും മോണോ ഡയറ്റ് ഇല്ലാതാക്കുന്നു. നമ്മുടെ ശരീരത്തിന് ദിവസേന പോഷകങ്ങളുടെ ഒപ്റ്റിമൽ അളവ് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനകം എന്തെങ്കിലും വിറ്റാമിനുകളുടെ പോരായ്മകൾ നേരിടുന്ന, അല്ലെങ്കിൽ ഭാരക്കുറവുള്ള അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം കുറയ്ക്കേണ്ട ആവശ്യമില്ലാത്ത ആളുകൾക്ക് മോണോ ഡയറ്റ് ശുപാർശ ചെയ്യുന്നില്ല. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ വേഗത്തിൽ മസിലുകൾ ഉണ്ടാകാൻ ആഗ്രഹിക്കുന്ന ആളുകൾക്കാണ് മോണോ ഡയറ്റ് കൂടുതലായും ശുപാർശ ചെയ്യുന്നത്.
മോണോ ഡയറ്റിന്റെ ഏറ്റവും ആകർഷകമായ സവിശേഷത കുറഞ്ഞ കലോറി ഉപഭോഗത്തിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള കഴിവാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഡയറ്റ് തെരഞ്ഞെടുക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ഒരു വ്യക്തി ഈ ഭക്ഷണക്രമം ശ്രദ്ധാപൂർവം പിന്തുടരുകയാണെങ്കിൽ, അയാൾക്ക് ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിക്കാൻ കഴിഞ്ഞേക്കും.
ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും.
ALSO READ: Apple Health Benefits: ദഹനം മുതൽ ഹൃദയാരോഗ്യം വരെ... നിരവധിയാണ് ആപ്പിളിന്റെ ഗുണങ്ങൾ
മോണോ ഡയറ്റ് ഭക്ഷണക്രമം ഫലപ്രദമാണോ?
ശരീരഭാരം കുറയ്ക്കാൻ ഈ ഭക്ഷണക്രമം തീർച്ചയായും ഫലപ്രദമാണ്, എന്നാൽ വിദഗ്ധർ ഇതിനെക്കുറിച്ച് ജാഗ്രതാ മുന്നറിയിപ്പും നൽകുന്നുണ്ട്. ഈ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ, മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുന്ന ചില അവശ്യ പോഷകങ്ങൾ നഷ്‌ടപ്പെട്ടേക്കാം. മാത്രമല്ല നിങ്ങളുടെ മെറ്റബോളിസത്തെ ഇത് മന്ദഗതിയിലാക്കുകയും ചെയ്യും. ഈ ഡയറ്റിന്റെ മറ്റൊരു ദൂഷ്യവശം, ഒരു വ്യക്തി ഈ ഭക്ഷണക്രമം പിന്തുടരുന്നത് നിർത്തുമ്പോൾ അത് ശരീരഭാരം വീണ്ടും വർധിക്കാൻ കാരണമാകുമെന്നതാണ്. ഈ ഭക്ഷണക്രമം ശാശ്വതമായി പിന്തുടരാൻ കഴിയില്ല, അത്തരത്തിൽ ദീർഘകാലം ഈ ഡയറ്റ് പിന്തുടരാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല. മെച്ചപ്പെട്ട ആരോഗ്യത്തിനായി സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്. അതിനാൽ മോണോ ഡയറ്റ് പിന്തുടരുന്നത് കൂടുതലും ശുപാർശ ചെയ്യുന്നില്ല. ഉദാഹരണത്തിന്, മോണോ ഡയറ്റിന്റെ ഭാഗമായി ഏത്തപ്പഴം കൂടുതലായി കഴിക്കുന്നത് ടൈപ്പ്- 2 പ്രമേഹത്തിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇതേ സമയം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരീരത്തിൽ കുറയാനും ഇത് കാരണമാകും. അതിനാൽ ആരോഗ്യകരമായ വൈവിധ്യമാർന്ന ഒരു ഭക്ഷണക്രമം തന്നെയാണ് എപ്പോഴും മികച്ചതായി കണക്കാക്കപ്പെടുന്നത്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...