Multiple Myeloma: പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന രക്താർബുദങ്ങളിൽ ഒന്നാണ് മൾട്ടിപ്പിൾ മയലോമ. എന്നാൽ ഇപ്പോൾ ആശങ്കയായി ചെറുപ്പക്കാരിലും ഈ രോഗം പിടിപെടുന്നു.  180 ൽ പരം രക്താർബുദങ്ങൾ കണ്ടെത്തിയിട്ടുള്ളതിൽ ഒന്നാണ് മയലോമ. പ്ലാസ്മ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ മജ്ജയിൽ നിന്ന് ആരംഭിക്കുന്ന ക്യാൻസറാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  തടി കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇതിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്തു, വയറിലെ കൊഴുപ്പും ഉരുകും!


എന്താണ് മൾട്ടിപ്പിൾ മയലോമ?


ശരീരത്തിൽ അണുബാധകൾക്കെതിരെ പോരാടുന്നതിനായി ആന്റി ബോഡികളെ നിർമ്മിക്കുന്ന ഒരുതരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങൾ. രോഗാണുക്കളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്ന ആന്റിബോഡികളാണ് ഇമ്മ്യൂണോഗ്ലോബുലിൻ. ഈ പ്ലാസ്മ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ മജ്ജയിൽ നിന്ന് ആരംഭിക്കുന്ന ക്യാൻസറാണ് മൾട്ടിപ്പിൾ മയലോമ.  അസ്ഥികലെ ദുർബലമാക്കുന്ന രോഗമാണിത്. അസ്ഥി മജ്ജയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്.    


മൾട്ടിപ്പിൾ മയലോമ ബാധിക്കുമ്പോൾ ക്യാൻസർ കോശങ്ങൾ അസ്ഥികളെ ദുർബലമാക്കും.  ഇതേതുടർന്ന് അസ്ഥികൾക്ക് ഒടിവും നടുവേദനയും ഉണ്ടാകും. വൃക്കയെ ബാധിക്കുന്ന ചില പ്രോട്ടീനുകൾ മൾട്ടിപ്പിൾ മയലോമ കോശങ്ങൾ ഉത്പ്പാദിപ്പിക്കുന്നു. ഹൃദയം,വൃക്ക, നാഡീവ്യവസ്ഥ എന്നിവയ്ക്ക് ദോഷകരമായ രീതിയിൽ കൂടിയ അളവിൽ കാത്സ്യമാണ് ഇവ പുറത്തുവിടുന്നത് . ഇതിന്റെ ഭാഗമായി ഹീമോഗ്ലാബിന്റെ അളവ് ശരീരത്തിൽ ഗണ്യമായി കുറയും . ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാൻ സാധ്യത കൂടുകയും ചെയ്യും


Also Read: Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!


ലക്ഷണങ്ങൾ


ഓക്കാനം, വിശപ്പില്ലായ്മ, നിരന്തരമായ ക്ഷീണം, ഭാരക്കുറവ്, കാലുകൾക്ക് ബലം കുറയൽ, മരവിപ്പ്, അമിതമായ ദാഹം, കാലിൽ വീക്കം, തലകറക്കം, രുചിയില്ലായ്മ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. 


രോഗം തിരിച്ചറിയുന്നത് എങ്ങനെ


രക്തപരിശോധനയിലൂടെയാണ് രോഗം തിരിച്ചറിയുന്നത്. ബ്ലഡ് എം.സ്പൈക്ക് ടെസ്റ്റിലൂടെ രക്തത്തിലെ പ്രോട്ടീൻ നില കണ്ടെത്താം . എന്നാൽ രോഗം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ വേണം. മജ്ജ എടുത്തുള്ള പരിശോധനയും ആവശ്യമാണ്. ഇതുവഴി പ്ലാസ്മ കോശങ്ങൾ എത്രമാത്രം വർധിച്ചിട്ടുണ്ടെന്നും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്നും തിരിച്ചറിയാം . 


Also Read: ഇന്ധനവില കുതിക്കുന്നു; 10 ദിവസത്തിനിടെ ഒൻപതാം തവണയാണ് വില വർധനവ് 


ചികിത്സാരീതികൾ


കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ എന്നിവയാണ് മൾട്ടിപ്പിൾ മയലോമയ്ക്ക് ആവശ്യമായ ചികിത്സകൾ. ഈ ചികിത്സാരീതിയിലൂടെയെല്ലാം 15 വർഷം വരെയെങ്കിലും രോഗം നിയന്ത്രിക്കാനാവും.


 



പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ മൾട്ടിപ്പിൾ മയലോമയുടെ തോത് കുറവാണെങ്കിലും ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ രോഗം വർധിച്ചുവരുന്നതായാണ് കണക്ക്. 55 മുതൽ 65 വരെ പ്രായമുള്ളവരിൽ വരുന്ന ക്യാൻസറിന് 8 മുതൽ 10 ശതമാനം വരെ മൾട്ടിപ്പിൾ മയലോമയ്ക്കാണ് സാധ്യത . കേരളത്തിലും ഈ രോഗം കൂടുതലാണെന്നുള്ള ആശങ്ക വർധിപ്പിക്കുന്നുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.