Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!

Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നാരങ്ങയും ശർക്കരയും ഉപയോഗിച്ച് തയ്യാറാക്കിയ ഡിറ്റോക്സ് പാനീയങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമം.

Written by - Ajitha Kumari | Last Updated : Mar 21, 2022, 02:15 PM IST
  • പൊണ്ണത്തടിയും വയറിലെ കൊഴുപ്പും ഒരു വ്യക്തിയുടെ ബാഹ്യ വ്യക്തിത്വത്തെ നശിപ്പിക്കുക മാത്രമല്ല
  • നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നു
Weight Loss Tips: വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാൻ നാരങ്ങയും ശർക്കരയും ഈ രീതിയിൽ കഴിക്കുക!

Weight Loss Tips:  ജീവിതമാകുന്ന നെട്ടോട്ടത്തിനിടയിൽ തെറ്റായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപഭോഗം, സമ്മർദം എന്നിവ കാരണം ആളുകൾ  പൊണ്ണത്തടിയുള്ളവരായി മാറുകയാണ്.  പൊണ്ണത്തടിയും വയറിലെ കൊഴുപ്പും ഒരു വ്യക്തിയുടെ ബാഹ്യ വ്യക്തിത്വത്തെ നശിപ്പിക്കുക മാത്രമല്ല ഇത് കാരണം ശരീരം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നു. തടി കുറയ്ക്കാൻ ശർക്കരയും നാരങ്ങയും എങ്ങനെ ഗുണം ചെയ്യും എന്നതിനെക്കുറിച്ച് പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിപറയുന്നത് നോക്കാം..

Also Read: Weight Loss Drinks: വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ, ശരീരഭാരം കുറയ്ക്കാൻ ഫലപ്രദം!

നാരങ്ങയും ശർക്കരയും എങ്ങനെ ശരീരഭാരം കുറയ്ക്കും? (How lemon and jaggery reduce weight?)

ശർക്കര ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ പൊണ്ണത്തടി, മൂത്രത്തിൽ കല്ല്, മുഖക്കുരു, ദഹനക്കേട് തുടങ്ങിയ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നാരങ്ങയ്ക്ക് കഴിയും. ശരീരഭാരം കുറയ്ക്കാനും നാരങ്ങ വളരെ ഫലപ്രദമാണ്.

Also Read: Amazing Benefits of Plums: ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് മുന്തിരിങ്ങ പോലുള്ള ഈ പഴവും!

അമിതവണ്ണം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, യൂറിക് ആസിഡ്, പ്രമേഹം തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വ്യായാമത്തോടൊപ്പം, ശരീരഭാരം കുറയ്ക്കാൻ (weight loss) സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താൻ മാത്രമല്ല ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ, ഈ രീതിയിൽ നാരങ്ങ-ശർക്കര കഴിക്കുക (To lose weight, consume lemon-jaggery in this way)

>> ആദ്യം ഒരു ഗ്ലാസ് വെള്ളം ചൂടാക്കുക
>> ഇനി ഇതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് ചേർക്കുക
>> ശേഷം ഒരു ചെറിയ കഷ്ണം ശർക്കര ഇതിലേക്ക് ചേർക്കുക
>> അതിനുശേഷം നിങ്ങൾ നന്നായി ഇളക്കുക
>> ശർക്കര വെള്ളത്തിൽ നന്നായി അലിഞ്ഞു കഴിഞ്ഞാൽ ഈ പാനീയം കുടിക്കാൻ തയ്യാറായി എന്ന് മനസിലാക്കാം.
>> ഇനി ഈ പാനീയത്തിൽ നിങ്ങൾക്ക് പുതിനയിലയും ചേർക്കാം.

Also Read: Health Tips: പഴവും പപ്പായയും ഒരുമിച്ചു കഴിക്കാമോ? അറിയാം ഈ 6 കാരണങ്ങൾ!

എങ്ങനെ ഉപയോഗിക്കാം (how to consume)

ഈ പാനീയം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കണം. നാരങ്ങയും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഈ പാനീയം സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. താമസിയാതെ നിങ്ങളുടെ ശരീരത്തിൽ വ്യത്യാസം കാണാൻ കഴിയും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News