എന്താണ് പെയ്ൻ മെഡിസിൻ?


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ പൊതുവെ പെയ്ൻ മെഡിസിനെ കുറിച്ച് ധാരണയില്ലെങ്കിലും വിദേശ രാജ്യങ്ങളിലെല്ലാം വർഷങ്ങളായി പെയ്ൻ മെഡിസിൻ ഉപയോഗിക്കുന്നുണ്ട്. ഇത് സൂപ്പർ സ്പെഷ്യലിറ്റി മെഡിസിൻ വിഭാഗമാണ്. ക്രോണിക് വേദനകളെ ചികിത്സിക്കുന്ന വിഭാഗമാണിത്.


എപ്പോഴാണ് ഒരു രോഗി പെയ്ൻ മെഡിസിൻ വിദഗ്ധന്റെ സഹായം തേടേണ്ടത്? 


ക്രോണിക് പെയ്ൻ അതായത് മൂന്ന് മാസത്തിലേറെയായുള്ള വേദനകൾ ഉണ്ടെങ്കിൽ പെയ്ൻ മെഡിസിന്റെ ഡോക്ടറെ കാണണം. വിട്ടുമാറാത്ത വേദനകളെ ചികിത്സിക്കുന്നതാണ് ഈ വിഭാഗം. മറ്റ് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പെയ്ൻ മെഡിസിൻ വിഭാ​ഗം പ്രവർത്തിക്കുന്നത്. വേദനയുടെ മൂലകാരണം കണ്ടുപിടിക്കുകയാണ് പെയ്ൻ മെഡിസിൻ വിഭാഗം ചെയ്യുന്നത്. പെയ്ൻ ജനറേറ്റർ എന്താണ് എന്ന് കണ്ടുപിടിച്ചാണ് ഇതിന്റെ ചികിത്സാ രീതി. 


പെയ്ൻ മെഡിസിന്റെ പ്രധാന ചികിത്സാ രീതികൾ എന്തൊക്കെയാണ്? 


പ്രധാനമായും വേദനയുടെ മൂലകാരണം കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. അത് ഒരു ഈസി പ്രോസസ് അല്ല. വേദനയുടെ ഉറവിടം കണ്ടെത്തുന്നതിനായി രോഗിയുടെ ആരോഗ്യ വിവരങ്ങളെല്ലാം കൃത്യമായി അറിയണം. പെയ്ൻ ഉണ്ടാക്കുന്ന കാരണം ഇല്ലാതാക്കുയാണ് ചെയ്യുക. ഫിസിയോതെറാപ്പി, മരുന്ന്, ഇൻജെക്ഷൻ എന്നിവയാണ് ചികിത്സാ രീതികൾ.


വർഷങ്ങളോളം പഴക്കമുള്ള വേദനകളെ എങ്ങനെയാണ് ചികിത്സിക്കുന്നത്? 


പെയ്ൻ മെഡിസിൻ വിഭാഗത്തിന്റെ ഗുണഫലം ഏറ്റവും കൂടുതൽ ലഭിക്കുന്നതും അത്തരം രോഗികൾക്കാണ്. ‌ഒരുപാട് വർഷങ്ങളായി പല പല ഡോക്ടർമാരെ കണ്ടിട്ടും മാറാത്ത വേദനകളെ കണ്ടുപിടിക്കാൻ പെയ്ൻ മെഡിസിൻ രീതിയിലൂടെ കഴിയും. വേദനയുടെ ഉറവിടം കണ്ടെത്തി വേദനയില്ലാതാക്കുക എന്നതാണ് പ്രധാനം. 


അതീവ വേദനയോടെ എത്തുന്ന രോഗികൾക്കായുള്ള ആദ്യ ചികിത്സ എന്താണ്? 
 
മെഡിക്കൽ മനേജ്മെന്റ് മോഡിഫൈ ചെയ്യുകയാണ് ആദ്യം ചെയ്യുക. പെയ്ൻ കില്ലർ അല്ല കൊടുക്കുക. മരുന്നിനൊപ്പം ഫിസിയോതെറാപ്പിയും തുടങ്ങും. കഠിനമായ വേദനയാണെങ്കിൽ ഇൻജക്ഷൻ നൽകും.


ആയുർവേദ ചികിത്സകളെ ആശ്രയിക്കുന്നവരാണ് കേരളത്തിൽ അധികവും. പാർശ്വഫലം നോക്കിയാണ് പലരും ആയുർവേദം ഉപയോഗിക്കുന്നത്. എത്രത്തോളം പാർശ്വഫലം ആണ് പെയ്ൻ മെഡിസിന് ഉള്ളത്? 


പ്രായം, മറ്റു രോഗങ്ങൾ , വേദനയുടെ തീവ്രത തുടങ്ങിയവ നോക്കിയാണ് ചികിത്സാ രീതി. അതുകൊണ്ട് തന്നെ പെയ്ൻ മെഡിസിന് പാർശ്വഫലങ്ങൾ കുറവാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.