രക്തത്തിലെ ഹീമോഗ്ലോബിൻ ഘടനയിലുണ്ടാകുന്ന ജനിതക തകരാറാണ് തലാസീമിയ രോ​ഗത്തിന് കാരണമാകുന്നത്. ശരീരത്തിൽ സാധാരണയേക്കാൾ ഹീമോഗ്ലോബിൻ കുറവായി കാണപ്പെടുന്ന അവസ്ഥയാണിത്. ഓക്‌സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ കുറവായതിനാൽ തലാസീമിയ രോ​ഗികൾക്ക് വിളർച്ച ബാധിക്കും. തലാസീമിയക്ക് ആദ്യ ഘട്ടത്തിൽ ചികിത്സ ആവശ്യമില്ലെങ്കിലും കൂടുതൽ കഠിനമായ ഘട്ടത്തിൽ ഇത് ​ഗുരുതരമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

തലാസീമിയ കൂടുതലായും ജനിതകമായി സംഭവിക്കുന്ന ഒരു രോഗമാണ്. മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്നു. ​ഗർഭാവസ്ഥയിൽ തന്നെ കൂടുതൽ പരിശോധനകൾ നടത്താൻ ഇപ്പോൾ സാധിക്കുന്നതിനാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിങ്ങൾക്ക് സാധിക്കും. എന്നിരുന്നാലും ഇത് ഒരു ജനിതരോ​ഗം ആയതിനാൽ പ്രതിരോധിക്കാൻ സാധ്യത കുറവാണ്. മാതാപിതാക്കൾ രോഗബാധിതരാണെങ്കിൽ ജനിക്കുന്ന കുട്ടിക്ക് രോഗം വരാൻ 25 ശതമാനം സാധ്യതയുണ്ട്.


ALSO READ: Weight Loss Tips: ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കറിവേപ്പില പരീക്ഷിച്ചു നോക്കു.. ഫലം ഉറപ്പ്!


തലാസീമിയ രോഗത്തിന്റെ തരം, തീവ്രത എന്നിവ അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. പൊതുവായ ചില ലക്ഷണങ്ങൾ വിളറിയ ത്വക്ക്, ക്ഷീണം, അസ്ഥി വൈകല്യങ്ങൾ, കടുംനിറത്തിലുള്ള മൂത്രം, വളർച്ചക്കുറവ്, വയറുവേദന എന്നിവയാണ്. ശരീരത്തിലുടനീളം ഓക്‌സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളുടെ പദാർത്ഥമായ ഹീമോഗ്ലോബിൻ നിർമ്മിക്കുന്ന കോശങ്ങളുടെ ഡി.എൻ.എയിലെ ജനിതകമാറ്റം മൂലമാണ് തലാസീമിയ ഉണ്ടാകുന്നത്. തലാസീമിയയുമായി ബന്ധപ്പെട്ട മ്യൂട്ടേഷനുകൾ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരും. മ്യൂട്ടേഷനുകൾ സംഭവിച്ചേക്കാവുന്ന ആൽഫ, ബീറ്റ ശൃംഖലകളാലാണ് ഹീമോഗ്ലോബിൻ തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.


തലാസീമിയ ബാധിച്ചാൽ, ആൽഫ അല്ലെങ്കിൽ ബീറ്റ ശൃംഖലകളുടെ ഉത്പാദനം കുറയുന്നു. അതിന്റെ ഫലമായി ആൽഫ-തലാസീമിയ, ബീറ്റാ-തലാസീമിയ എന്നിവ ഉണ്ടാകുന്നു. ആൽഫ-തലാസ്സീമിയയിൽ, രോഗ തീവ്രത മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന ജീൻ പരിവർത്തനങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ പരിവർത്തനം ചെയ്ത ജീനുകൾ, രോഗത്തെ കൂടുതൽ കഠിനമാക്കും. ബീറ്റാ തലാസ്സീമിയയിൽ, തീവ്രത ഹീമോഗ്ലോബിൻ തന്മാത്രയുടെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കടുത്ത തലാസീമിയ ഉള്ളവർക്ക് ഈ അവസ്ഥയെ നേരിടാൻ പതിവായി രക്തം മാറ്റേണ്ടിവരും. കൃത്യമായ ചികിത്സയും മരുന്നുകളും ആവശ്യമായി വരും. ഹീമോഗ്ലോബിൻറെ അളവും വിളർച്ചയും കാരണം തലാസീമിയ രോഗികളുടെ വളർച്ച മന്ദ​ഗതിയിലാകും. അതിനാൽ, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് ആവശ്യമാണ്. രോ​ഗം ​ഗുരുതരമാകുന്നതിന് മുൻപ് വിദ​ഗ്ധ ചികിത്സ തേടേണ്ടതും ആവശ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.