Fruits: പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏത്, ഗുണമെന്ത്?
Fruits Benefits: ശരീരഭാരം കുറയ്ക്കാൻ പപ്പായ വെറും വയറ്റിൽ കഴിക്കാം. പപ്പായയിലെ പപ്പൈൻ എൻസൈം ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യം നിലനിർത്തും. അതുകൊണ്ടാണ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നത്. പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ അപകടകരമായ രോഗങ്ങളെ തടയും. എന്നിരുന്നാലും, നിങ്ങൾ ശരിയായ സമയത്ത് ആരോഗ്യകരമായ പഴങ്ങൾ അല്ല കഴിക്കുന്നതെങ്കിൽ വിപരീതഫലം ഉണ്ടാക്കും.
പഴങ്ങൾ എപ്പോൾ കഴിക്കണം?
"ആപ്പിൾ, വാഴപ്പഴം, തണ്ണിമത്തൻ, അവോക്കാഡോ, മാങ്ങ, പൈനാപ്പിൾ, സപ്പോട്ട തുടങ്ങിയ പഴങ്ങൾ രാവിലെ കഴിക്കുന്നതാണ് ഉത്തമം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
രാവിലെ പഴങ്ങൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ
1. വിറ്റാമിനുകളും ധാതുക്കളും: രാവിലെ പഴങ്ങൾ കഴിക്കുന്നത് ദിവസത്തിന്റെ ആരംഭം ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. അത് നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. ദിവസം മുഴുവൻ ആരോഗ്യകരവും സജീവവുമായിരിക്കാൻ നമ്മെ സഹായിക്കുന്നു.
ALSO READ: ശരീരഭാരം കുറയ്ക്കാൻ കറ്റാർ വാഴ ജ്യൂസ് എങ്ങനെ സഹായിക്കുന്നു? ഇക്കാര്യങ്ങൾ അറിയാം
2. തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ ജലാംശം കൂടുതലാണ്. ഇവ നിങ്ങളുടെ ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
3. പ്രകൃതിദത്ത പഞ്ചസാര: പഴങ്ങളിൽ പ്രകൃതിദത്ത പഞ്ചസാര കാണപ്പെടുന്നു. അത് കഴിക്കുന്നതിലൂടെ രാവിലെ നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാക്കാൻ ആവശ്യമായ ഊർജ്ജം ഇത് നൽകുന്നു.
4. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും: പഴങ്ങളിലെ നാരുകൾ ദഹനത്തിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ , രാവിലെ പഴങ്ങൾ കഴിക്കുക. അങ്ങനെ ചെയ്താൽ നല്ല ഫലം ലഭിക്കും.
ശരീരഭാരം കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കാം
പപ്പായ
ശരീരഭാരം കുറയ്ക്കാൻ പപ്പായ വെറും വയറ്റിൽ കഴിക്കാം. പപ്പായയിലെ പപ്പൈൻ എൻസൈം ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെറുംവയറ്റിൽ ഇത് കഴിച്ചാൽ കൊഴുപ്പ് അലിയിക്കുവാൻ ഇത് സഹായകരമാകും. ഇതിൽ നല്ല അളവിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.
ALSO READ: പോഷക സമ്പുഷ്ടമായ ധാന്യം, ശരീരഭാരം കുറയ്ക്കാൻ മികച്ചത്... അറിയാം അമരന്തിന്റെ ഗുണങ്ങൾ
അവോക്കാഡോ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ അവോക്കാഡോ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
വാഴപ്പഴം
ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്, എന്നാൽ ഇത് പൂർണ്ണമായും ശരിയല്ല. നേന്ത്രപ്പഴം, വേണ്ടത്ര അളവിലും ചെറിയ അളവിലും കഴിച്ചാൽ, ശരീരഭാരം കുറയ്ക്കുന്ന നിങ്ങളുടെ പ്രക്രിയയിൽ അത്ഭുതകരമായ ഫലങ്ങൾ ലഭിക്കും. ദിവസവും രാവിലെ വെറും വയറ്റിൽ വാഴപ്പഴം കഴിച്ചാൽ ഭാരത്തിൽ നല്ല വ്യത്യാസം കാണാം. വാഴപ്പഴത്തിൽ പൊട്ടാസ്യം, പ്രകൃതിദത്ത പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളമായി വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ആപ്പിൾ
ഡോക്ടർമാർ ഏറ്റവും കൂടുതലായി കഴിക്കാൻ ശുപാർശ ചെയ്യുന്ന ഒരു പഴമുണ്ടെങ്കിൽ അത് ആപ്പിളാണ്. ആപ്പിളിൽ നാരുകൾ കൂടുതലാണ്. ശരീരഭാരം കുറയ്ക്കാൻ ഇത് വളരെ പ്രയോജനകരമാണ്. ആരോഗ്യകരമായ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ
തണ്ണിമത്തനും ശരീരഭാരം കുറയ്ക്കാനുള്ള പഴങ്ങളിൽ ഉൾപ്പെടുന്നു. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാൻ അനുവദിക്കാത്ത ജലസമൃദ്ധമായ പഴമാണിത്. തണ്ണിമത്തനിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് ദിവസവും കഴിച്ചാൽ വയറു കുറയും.
പേരക്ക
നല്ല ദഹനം ലഭിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പേരയ്ക്ക വലിയ പങ്കുവഹിക്കുന്നു. പേരയ്ക്കയിൽ നാരുകൾ കൂടുതലായതിനാൽ ഇവ കഴിച്ചാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കാനും അമിതവും അനാവശ്യവുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...