നാട്ടുവൈദ്യന്മാർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നിരവധി ഇലകളിൽ ഒന്നാണ് വെറ്റിലയും. പണ്ട് ആരാധനയ്‌ക്കും മറ്റുമായി ആണ് വെറ്റില ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് മുറുക്കാനോടൊപ്പവും വെറ്റില ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. വെറ്റില വെറുതെ വായിലിട്ട് ചവച്ചാൽ തന്നെ നിരവധി രോഗങ്ങൾക്ക് പരിഹാരമാകും. വെറ്റിലയ്ക്ക് നിരവധി പോഷകഗുണങ്ങളുണ്ട്/ എന്നാൽ വെറ്റില ചൂടാണ്. അതിനാൽ തന്നെ വേനൽക്കാലത്ത് കുറച്ച് മാത്രമേ കഴിക്കാൻ പാടുള്ളു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെറ്റിലയുടെ ഗുണങ്ങൾ


പ്രമേഹം കുറയ്ക്കാൻ സഹായിക്കും


വെറ്റില ഉണക്കി പൊടിച്ച് ഉപയോഗിച്ചാൽ പ്രമേഹം കുറയ്ക്കാമെന്ന്  ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലായെന്നതും  ഇതിന്റെ ജനപ്രീതി കൂട്ടുന്നുണ്ട്. വെറ്റില രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 


ALSO READ: Green Chilli Benefits: എരിവ് മാത്രമല്ല ആരോ​ഗ്യവും നൽകും, പറഞ്ഞാൽ തീരില്ല പച്ചമുളകിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ


കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും


കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകാൻ കാരണമാകും. ശരീരത്തിൽ ട്രൈഗ്ലിസറൈഡുകൾ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ, വളരെ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (വിഎൽഡിഎൽ) കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കാൻ വെറ്റിലയ്ക്ക് കഴിയും, കൂടാതെ ഹൈ ഡെന്സിറ്റി ലിപ്പോപ്രോട്ടീൻ (HDL) കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും വെറ്റില സഹായിക്കും.


കാൻസർ പ്രതിരോധിക്കും


വെറ്റില പുകയില കൂട്ടി മുറുകുമ്പോൾ വായിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്നാൽ വെറ്റിലയിൽ ആന്റിഓക്‌സിഡന്റ്, ആന്റി മ്യൂട്ടജെനിക്, ആന്റി-പ്രൊലിഫെറേറ്റീവ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഫിനോളിക് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ഒരു പരിധി വരെ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ഫൈറ്റൊകെമിക്കലുകളും കാൻസർ പ്രതിരോധിക്കാൻ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.