ഉയർന്ന ബിപി, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയെല്ലാം നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്. ദിനചര്യ മുതൽ ഭക്ഷണം വരെയുള്ള കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചാൽ മാത്രമെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും ഒഴിവാകാൻ സാധിക്കു. ഇനി പറയാൻ പോകുന്ന ജീവിത ശൈലി രോഗവും ചായയെയും പറ്റിയാണ്. ഇന്ത്യക്കാരുടെ ജീവിതശൈലിയിൽ ചായയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്. ചായ കുടിക്കാതെ ആരും തങ്ങളുടെ ദിവസം ആരംഭിക്കില്ല. എന്നാൽ രക്ത സമർദ്ദമുള്ളവർ വെറും വയറ്റിൽ ചായ കുടിക്കണോ എന്നതാണ് ചോദ്യം. ഇന്ന് പരിശോധിക്കാം


COMMERCIAL BREAK
SCROLL TO CONTINUE READING

വെറും വയറ്റിൽ ചായ കുടിക്കണോ?


ബിപി രോഗികൾ എപ്പോഴും പാൽ ചായ കുടിക്കുന്നത് ഒഴിവാക്കണം. പാൽ ചായ കുടിക്കുന്നത് വഴി ബിപി കുറയുന്നതിന് പകരം കൂട്ടാനാണ് ഉപകരിക്കുന്നത്. ഉയർന്ന ബിപി ഹൃദയത്തിൽ സമ്മർദ്ദം ചെലുത്തും. ഇത് വലിയ അപകടമായും മാറിയേക്കാം അതുകൊണ്ട് തന്നെ വെറും വയറ്റിൽ പാലിൽ ചായ കുടിക്കുന്നത് ഒഴിവാക്കുക.  ഉയർന്ന ബിപിക്കാർക്ക് ഏത് ചായ കുടിക്കാം എന്നാണ് ഇനി നോക്കുന്നത്


ഗ്രീൻ ടീ


ഉയർന്ന ബിപി രോഗികൾക്ക് ഏറ്റവും മികച്ച ചായ ഗ്രീൻ ടീയാണ്. ചുരുങ്ങിപ്പോയ രക്തക്കുഴലുകൾ തുറക്കാൻ ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും രക്തക്കുഴലുകൾ തുറക്കാൻ പ്രവർത്തിക്കും, ഇതുമൂലം രക്തചംക്രമണം മെച്ചപ്പെടും. 


കട്ടൻ ചായ 


ഉയർന്ന ബിപി ഉള്ളവർക്ക് കട്ടൻ ചായ കുടിക്കുന്നത് അവരുടെ രക്തധമനികൾക്ക് നല്ലതാണ്. കൂടാതെ, ഇത് ഹൃദയ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ഉയർന്ന ബിപി ഉള്ളവർക്ക് ലെമൺ ടീ കുടിക്കുന്നതും മികച്ചതാണ്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.