നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ചിക്കൻ, മട്ടൺ, ബീഫ് എന്നിവ ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്നതിൽ സംശയമില്ല. എന്നാൽ, നിങ്ങൾ ഒരു മാസത്തേക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കാൻ തയ്യാറാണോ? അങ്ങനെയെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അതിശയകരമായ മാറ്റങ്ങൾ കാണാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വയറുവേദനയെ തടയുകയും ചെയ്യുന്നു. ആമാശയം നല്ലതാണെങ്കിൽ നിങ്ങളുടെ ശരീരം മുഴുവൻ ആരോഗ്യത്തോടെയിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും സസ്യാഹാര പ്രവണത ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം പറയുന്നു. 


ALSO READ: വ്യായാമമില്ലാതെ പൊണ്ണത്തടി കുറയ്ക്കാം!! ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ


ആരോ​ഗ്യകരമായ ​ഗുണങ്ങളും ലഭ്യതയും പാരിസ്ഥിതകമായ ആശങ്കകളുമൊക്കെയാണ് അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെയുള്ളവരെ സസ്യാഹാരത്തിലേയ്ക്ക് മാറ്റി ചിന്തിപ്പിക്കുന്നത്. നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ഉപയോഗം നിർത്തുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇത് സാധാരണയായി ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ചിലതരം ക്യാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഇതുകൂടാതെ, നിങ്ങളുടെ ഭക്ഷണത്തിൽ വൈവിധ്യമാർന്ന വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ നോൺ-വെജിനെ ആശ്രയിക്കാതെ തന്നെ നിങ്ങളുടെ പോഷക ആവശ്യങ്ങൾ നിറവേറുമെന്ന് ഉറപ്പാക്കാൻ കഴിയും.


ഒരു മാസത്തേക്ക് നിങ്ങൾ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് നിർത്തിയാൽ, ആറ് മാറ്റങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉടനടി ദൃശ്യമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം


മലബന്ധത്തിൽ നിന്ന് മുക്തി നേടാം
 
വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് മലവിസർജ്ജനത്തെ സുഖപ്പെടുത്തുന്നു. അതായത് നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുമെന്ന് അർത്ഥം. ഭക്ഷണത്തിൽ നാരുകൾ കഴിക്കുന്നത് വർദ്ധിപ്പിക്കുന്നതിലൂടെ മലബന്ധം ഒഴിവാക്കാൻ കഴിയും. 


ശരീരഭാരം കുറയ്ക്കാം


സസ്യാഹാരങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാരണം, അവയിൽ സാധാരണയായി നോൺ-വെജിനേക്കാൾ കുറച്ച് കൂടി കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നാരുകളുടെ അളവും കൂടുതലാണ്. ഇത് അടിക്കടി വിശപ്പുണ്ടാക്കില്ലെന്ന് മാത്രമല്ല, ശരീരഭാരം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു. 


നീര്, വീക്കം എന്നിവയിൽ നിന്ന് ആശ്വാസം


നോൺ - വെജ് ഭക്ഷണം പതിവായി കഴിച്ചാൽ ശരീരത്തിൽ നീര്, വീക്കം എന്നിവ ഉണ്ടാകും. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പല വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുന്ന വീക്കം കുറയ്ക്കാൻ കഴിയും.


കൊളസ്ട്രോൾ കുറയും


നോൺ - വെജ് ഭക്ഷണങ്ങളിൽ കൊഴുപ്പ് കൂടുതലാണ്, ഇത് കൊളസ്‌ട്രോൾ വർധിപ്പിക്കാൻ കാരണമാകും. നോൺ - വെജ് ഭക്ഷണം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുകയും വെജിറ്റേറിയൻ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്താൽ കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. 


ധാരാളം ആന്റിഓക്‌സിഡന്റുകൾ ലഭിക്കും


ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ സസ്യാഹാരങ്ങൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, സെല്ലുലാർ തകരാറുകൾ എന്നിവയിൽ നിന്ന് മോചനം നേടാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, സീഡ്സ് എന്നിവയുടെ ഉപഭോഗം വർധിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ  ആന്റിഓക്‌സിഡന്റ് ഉപഭോഗം വർദ്ധിപ്പിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. 


ഊർജ്ജം ലഭിക്കും


സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നൽകുന്നു. അത് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമാക്കി നിലനിർത്താൻ സഹായിക്കും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.