ഇപ്പോൾ വളരെ സാധാരണമായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് ചെറുപ്പക്കാരുടെ മുടിക്ക് നരയുണ്ടാകുന്നത്. 20 മുതൽ 25 വയസ്സുള്ളവർക്ക് വരെ ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. ജനിതകമായ കാരണങ്ങൾ കൊണ്ട് ചിലർക്ക്  ചെറുപ്പത്തിൽ തന്നെ മുടി നരക്കാൻ ആരംഭിക്കാറുണ്ട്. അതിനോടൊപ്പം ഇപ്പോഴത്തെ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണ രീതിയുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പലരും മുടി കറുപ്പിക്കാൻ ഡൈയും മറ്റ് ഉത്പന്നങ്ങളുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത വീട്ടിൽ തന്നെ മുടി കറുപ്പിക്കാൻ ചില വഴികളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെല്ലിക്ക 


ആദ്യം തന്നെ നെല്ലിക്ക ഉണക്കി പൊടിക്കണം. എന്നിട്ട് ഇരുമ്പ് ചട്ടിയിലിട്ട് കരിച്ച് വെള്ളിച്ചെണ്ണയും ചേർത്ത് 20 മിനിറ്റ് ചെറിയ തീയിൽ ചൂടാക്കുക. ശേഷം തണുപ്പിച്ച് സൂക്ഷിക്കാം. ഈ എണ്ണ ആഴ്ചയിൽ 2 പ്രാവശ്യം വീതം തലയിൽ പുരട്ടിയാൽ മുടി കറുക്കും.


ALSO READ: Diabetes : പ്രമേഹ രോഗിയാണോ? രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാൻ ചില പൊടികൈകൾ


കറിവേപ്പില 


കുറച്ച് കറിവേപ്പിലയും, നെല്ലിക്ക പൊടിയും, ബ്രഹ്മി ഉണക്കി പൊടിച്ചതും കൂടി ചേർത്ത് അരച്ച് എടുക്കുക. ഈ മിശ്രിതം മുടിയുടെ വേരിൽ തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.


നീലവും ഹെന്നയും


തുണിക്ക് മുക്കുന്ന നീലത്തിൽ കുറച്ച് ഹെന്നാ ചേർത്ത് മുടിയിൽ തേച്ച് ഉണങ്ങിയ ശേഷം കഴുകി കളയുക. ഇത് മുടിയുടെ നിറം കറുപ്പിക്കാൻ സഹായിക്കും.


വെളിച്ചെണ്ണ


വെളിച്ചെണ്ണയിൽ നാരങ്ങാ നീര് ചേർത്ത് മുടിയിൽ പുരട്ടണം. ഇവ തമ്മിൽ ഉണ്ടാകുന്ന രാസപ്രവർത്തനം മൂലം മുടി കറുക്കും.


കട്ടൻ ചായ


മുടിയുടെ നര മാറ്റാൻ കട്ടൻ ചായ വളരെ നല്ലൊരു ഉപാധിയാണ്. കട്ടൻ ചായയും, ഷാംപൂവും ഒരുമിച്ച് പതപ്പിച്ച ശേഷം മുടിയിൽ പുരട്ടി കഴുകാം. അല്ലെങ്കിൽ ചായപ്പൊടി 2 മണിക്കൂറുകൾ ചൂട് വെള്ളത്തിൽ കുതിർത്ത് അരച്ച് എടുക്കണം. ഇതിൽ നാരങ്ങ നീര് ചേർത്ത് മുടിയിൽ പുരട്ടി 40 മിനിറ്റുകൾ വെക്കുക. ഇത് മുടി കറുപ്പിക്കാൻ സഹായിക്കും.  


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.