ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് വാഴയിലയിലെ ഊണ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഒട്ടുമിക്ക വീടുകളിലും റസ്റ്റോറൻ്റുകളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് കാണാൻ സാധിക്കും. എന്തുകൊണ്ടാണ് വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം അറിഞ്ഞാൽ നിങ്ങളും വാഴയിലയിൽ കഴിക്കാൻ തുടങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ കാലത്ത് വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞെങ്കിലും പലരും വാഴയില ഒരു ഫാഷനായോ ആഡംബരത്തിനോ വേണ്ടി ഉപയോഗിക്കുന്നതായി കാണാറുണ്ട്. ഇലകളിൽ ഭക്ഷണം കഴിക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റ് ഘടകങ്ങളും ഭക്ഷണത്തിൽ കലരുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. അതുകൊണ്ട് ഭക്ഷണം കൂടുതൽ ആരോഗ്യകരമായി മാറും. 


ALSO READ: ചൂടിന് ശമനം നൽകി വേനൽമഴ; എന്നാൽ, ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വെല്ലുവിളി, മുൻകരുതൽ വേണമെന്ന് ആരോ​ഗ്യവകുപ്പ്


ചൂടുള്ള ഭക്ഷണം വയ്ക്കുമ്പോൾ വാഴയിലയിലെ സൂക്ഷ്മ പാളി ഉരുകുകയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ഭക്ഷണത്തിൻ്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, വാഴയിലയിലെ പോളിഫെനോൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ ആരോഗ്യം മികച്ചതാക്കുകയും പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയുടെ തകരാറുകൾ അകറ്റാനും വാഴയില സഹായികമാണ്. 


മലബന്ധം, ദഹനക്കേട്, ഗ്യാസ് എന്നിവ തടയാനും മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്താനും വയറ്റിലെ തകരാറുകൾ തടയാനും വാഴയിലയിലെ പോളിഫെനോൾ സഹായിക്കും. പ്ലാസ്റ്റിക്, സ്റ്റീൽ അല്ലെങ്കിൽ മറ്റ് മെറ്റൽ പ്ലേറ്റുകൾ എന്നിവയിൽ ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണത്തിൽ രാസ ഘടകങ്ങൾ കലരാൻ സാധ്യതയുണ്ട്. എന്നാൽ വാഴയിലയിൽ കഴിക്കുമ്പോൾ ഇത്തരം രാസ ഘടകങ്ങൾ ഭക്ഷണത്തിൽ കലരുന്നത് ഒഴിവാക്കും. ശരീരത്തിന് മാത്രമല്ല, പ്രകൃതിയെ മലിനമാക്കാതെ സൂക്ഷിക്കാനും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.