Ragesh Krishnan: ഇത് ആത്മവിശ്വാസത്തിന്റെ 'കളം'; സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് സംവിധായകനായി രാഗേഷ്

Ragesh Krishnan: രാകേഷിന്റെ ആദ്യ സിനിമ 'കളം @ 24' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഏഴ് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2024, 12:45 PM IST
  • സെറിബ്രൽ പാൾസി രോ​ഗം ബാധിച്ച രാകേഷിന്റെ ആദ്യ സിനിമ 'കളം @ 24' തിയറ്ററുകളിലെത്തി
  • ഏഴ് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്
  • പഠനക്കാലത്ത് അഞ്ച് ആൽബവും മൂന്ന് ഹ്രസ്വചിത്രവും പുറത്തിറക്കിയിട്ടുണ്ട്
Ragesh Krishnan: ഇത് ആത്മവിശ്വാസത്തിന്റെ 'കളം'; സെറിബ്രൽ പാൾസിയെ തോൽപ്പിച്ച് സംവിധായകനായി രാഗേഷ്

കഴിഞ്ഞ വെള്ളിയാഴ്ച അവന്റെ ദിവസമായിരുന്നു. സെറിബ്രൽ പാൾസിയെന്ന വിധിയെ തോൽപ്പിച്ച് സ്വന്തം ജീവിതം മാറ്റിയെഴുതിയ രാ​ഗേഷ് കൃഷ്ണന്റെ ദിവസം. 

ജന്മനാ സെറിബ്രൽ പാൾസി എന്ന രോ​ഗം ബാധിച്ച രാകേഷിന്റെ ആദ്യ സിനിമ 'കളം @ 24' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഏഴ് തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 

രാ​ഗേഷ് ഒന്നര വർഷം കൊണ്ട് ഒരുക്കിയ ചിത്രമാണ് 'കളം @ 24'. സിനി ഹൗസ് മീഡിയയും സിഎംകെ പ്രൊഡക്ഷനും ചേ‍ർന്നാണ് സിനിമ പുറത്തിറക്കുന്നത്. അങ്കിത് ജോർജ് അലക്സ്, ശിശിര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിശാൽ മോഹൻദാസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ബിഞ്ജു ബാബു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

Read Also: ബെം​ഗളൂരു അപാർട്ട്മെന്റ് കൊലപാതകം; മായയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചെന്ന് ആരവിന്റെ മൊഴി

പന്തളം കുരമ്പാല കാ‍ർത്തികയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ​ഗ്രാമപ്പഞ്ചായത്തം​ഗം രമ ആർ. കുറുപ്പിന്റെയും മകനായ രാ​ഗേഷിന് ജന്മനാ സെറിബ്രൽ പാൾസിയുണ്ട്. എന്നാൽ രോഗത്തിന് അദ്ദേഹത്തിന്റെ മനസിനെ തളർത്താൻ കഴിഞ്ഞില്ല.

കേൾവിക്കുറവും സംസാരിക്കാനുള്ള പ്രയാസവും നടക്കാനുള്ള ബുദ്ധിമുട്ടുമൊക്കെ ഉണ്ടായിരുന്നെങ്കിലും പഠനം മുടങ്ങാതെ കൊണ്ടുപോയി. ചരിത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയും നേടി. 

പഠനക്കാലത്ത് തന്നെ അഞ്ച് ആൽബവും മൂന്ന് ഹ്രസ്വചിത്രവും പുറത്തിറക്കി. അവന് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലെന്ന പരിഹാസങ്ങൾക്കുള്ള മധുരപ്രതികാരമായിരുന്നു ആദ്യത്തെ ഹ്രസ്വചിത്രം. ആ പരിചയമാണ് ഒന്നര മണിക്കൂർ ​ദൈർഘ്യമുള്ള ചിത്രം ചെയ്യാൻ രാ​ഗേഷിനെ പ്രാപ്തനാക്കിയത്.

മന്ത്രി സജി ചെറിയാനും സംസ്കാരിക വകുപ്പിന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണമെന്നും സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ലോകസിനിമയിൽ തന്നെ ഇത്തരത്തിൽ സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമ എടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. സംവിധായകൻ എന്ന ലക്ഷ്യവും നിശ്ചയദാർഢ്യവും കരുത്തായപ്പോൾ പരിമിതികളെ കീഴടക്കി സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തിച്ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News