ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ലോക റെക്കോർഡ്; ഈ സംഭവത്തെ തുടർന്ന് നിർത്തലാക്കി
World Guiness Record for Longest kiss: നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയുമായി എത്ര മണിക്കൂർ വരെ ചുംബിച്ചു കൊണ്ടിരിക്കാം എന്നതായിരുന്നു മത്സരം. മത്സരാർത്ഥികൾ ഏതു സാഹചര്യത്തിലും തങ്ങളുടെ ചുണ്ടുകൾ തമ്മിൽ വേർപ്പെടുത്തുവാൻ പാടില്ല.
ലോക റെക്കോർഡുകൾ പലവിധമാണ്. അതി നമുക്ക് പരിചിതമായ ഒരുപാട് ഉണ്ടെങ്കിലും അങ്ങനെ അല്ലാത്തവയും ഉണ്ട്. അധികം കേട്ടുകേൾവി ഇല്ലാത്തതും എന്നാൽ കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നതുമായ റെക്കോർഡുകളും ഉണ്ടാവാറുണ്ട്. അത്തരത്തിൽ കേൾക്കുന്നവരെല്ലാം ഇത് അല്പം ചിത്രം ആണല്ലോ എന്ന് തോന്നിക്കുന്ന ഒരു ലോക റെക്കോർഡ് ആയിരുന്നു ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള റെക്കോർഡ്.
സംഗതി നിലവിൽ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ നിർത്തലാക്കി ഇരിക്കുകയാണ്. പിൻവലിച്ചത് ഗിന്നസ് ലോക റെക്കോർഡ് തന്നെയാണ് ഇതിന് പിന്നിൽ വ്യക്തമായ ഒരു കാരണവുമുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ചുംബനം എന്നു കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ മത്സരം എങ്ങനെ ഇരിക്കും എന്ന്. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയുമായി എത്ര മണിക്കൂർ വരെ ചുംബിച്ചു കൊണ്ടിരിക്കാം എന്നതായിരുന്നു മത്സരം.
ALSO READ: ചുംബിക്കാൻ മടിക്കല്ലേ... ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
ഏതു സാഹചര്യത്തിലും മത്സരാർത്ഥികൾ തങ്ങളുടെ ചുണ്ടുകൾ തമ്മിൽ വേർപ്പെടുത്തുവാൻ പാടില്ല. അതാണ് ഇതിലെ മാനദണ്ഡം. ടോയ്‌ലറ്റിൽ മറ്റും പോകാം. എന്നാൽ അപ്പോഴും ചുണ്ടുകൾ തമ്മിൽ വേർപ്പെടുത്തുവാൻ സാധ്യമല്ല. ജ്യൂസോ പാനീയങ്ങളും കുടിക്കണം എന്ന് തോന്നിയാൽ അതും ഇതിനിടയിൽ സ്ട്രോ വച്ച് കുടിക്കാം എന്നല്ലാതെ ചുണ്ടുകൾ തമ്മിൽ വേർപ്പെടുത്തുവാൻ പാടില്ല.
2013ൽ തായ് ദമ്പതികൾ നേടിയ ഈ ലോക റെക്കോർഡ് ഇതുവരെയും ബ്രേക്ക് ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ല എന്നതും മറ്റൊരു സത്യം. എക്കച്ചയ് അദ്ദേഹത്തിന്റെ പങ്കാളി ലക്ഷണ തിറനാറാറ്റ് എന്നിവർ 58 മണിക്കൂർ 35 മിനിറ്റ് ആണ് ദീർഘമായി ചുംബിച്ചു കൊണ്ടിരുന്നത്. ഈ റെക്കോർഡ് തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും സാധിച്ചിട്ടില്ല. കാരണം പലരും അനുസരിച്ചതിനെ തുടർന്ന് ശാരീരികമായും മാനസികമായും ഏറെ പ്രശ്നങ്ങൾ നേരിടുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് ഗിന്നസ് ലോക റെക്കോർഡ് ഈ മത്സരം എടുത്തു കളഞ്ഞത്.
1999 ഈ റെക്കോർഡ് സ്ഥാപിച്ച ഇസ്രയേൽ ദമ്പതികൾ മത്സരശേഷം ക്ഷീണിച്ച് ബോധം നഷ്ടപ്പെട്ട് താഴെ വീണുപോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നുവത്രേ. 30 മണിക്കൂറും 45 മിനിറ്റ് ആണ് അവർ ഈ ചുംബന മത്സരത്തിനായി എടുത്തത് മത്സരം കഴിഞ്ഞ് ഇരുവരെയും നേരെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. 2004ൽ മത്സരിച്ച തായ് ദമ്പതികൾ 31 മണിക്കൂർ 18 മിനിറ്റ് നേരത്തെ മത്സരത്തിനുശേഷം അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോകേണ്ടി വന്നു. 2018ലെ മത്സരം നടത്തി അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഒരു സ്ത്രീ തലകറങ്ങി വീണു.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് മത്സരിക്കാൻ ആളുകൾ ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ജലപാനമില്ലാതെ മണിക്കൂറുകളോളം ഈ റെക്കോർഡ് നേടുന്നതിനായി അവർ പരിശ്രമിച്ചു. ഇത് മനസ്സിലാക്കിയ ഗിന്നസ് ലോക റെക്കോർഡ് തന്നെ ഈ റെക്കോർഡ് എടുത്ത് മാറ്റുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...