ഇന്ന് അന്താരാഷ്ട്ര ചുംബനദിനം. എന്താണ് ചുംബനം? രണ്ടു വ്യക്തികൾ തമ്മിലെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗമാണിത്. ഏത് തരത്തിലുള്ള ബന്ധമോ ആകട്ടെ ഒരാൾക്ക് നിങ്ങൾ എത്രമാത്രം പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമാക്കാനും ഒരുപാട് വാക്കുകൾക്ക് പകരം വെക്കാനും സാധിക്കുന്ന വികാര പ്രകടനമാണ് ചുംബനം. ബന്ധങ്ങൾ ദൃഢമാക്കുന്നതിൽ ചുംബനങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു ചുംബനത്തിലോ ചേർത്തു നിർത്തലിലോ പിണക്കങ്ങളുടേയും ഒറ്റപ്പെടലിന്റേയും വക്കിൽ നിന്നും പ്രിയപ്പെട്ടവരെ ചേർത്തു നിർത്താനാകും.
യഥാർത്ഥത്തിൽ മാനസികമായ അനുഭൂതി മാത്രമല്ല നമുക്ക് ചുംബനത്തിലൂടെ ലഭിക്കുന്നത്. ആരോഗ്യപരമായും ഇത് ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ട്. ഇത് മാനസിക പിരിമുറുക്കങ്ങൾ കുറക്കാനും ശരീരത്തിലെ പ്രതിരോധ ശേഷി കൂട്ടാനും ഇത് സഹായിക്കും. എല്ലാ വർഷവും ജുലൈ 6 നാണ് അന്താരാഷ്ട്ര ചുംബന ദിനമായി ആഘോഷിക്കുന്നത്. ചുംബനത്തെ കുറിച്ച് ബോധവത്കരിക്കാനും നിത്യ ജീവിതത്തിൽ ഇതിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാനുമാണ് ചുംബന ദിനം ആചരിക്കുന്നത്.
ALSO READ: ഇരുമ്പിന്റെ കുറവ് അനീമിയയിലേക്ക് നയിക്കും... ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്
ചുംബനങ്ങൾ പലവിധത്തിലാണ് ഉള്ളത് അവ ഓരോന്നിനും പല അർത്ഥങ്ങളാണ്
കവിളില്‍ നല്‍കുന്ന ചുംബനം
കവിളിൽ ചുംബനം നൽകുന്നത് സ്നേഹപ്രകടനത്തിന്റെ ഏറ്റവും ലളിതവും സാധാരണവുമായ രീതിയാണ്. കവിളിൽ ചുംബിക്കുന്നത് നമുക്ക് അല്ലെങ്കിൽ നമ്മളോട് വ്യക്തിക്കുള്ള സ്നേഹവും, കരുതലും, ലാളനയും , വാത്സല്യവുമാണ് പ്രകടമാക്കുന്നത്.
കയ്യിൽ നൽകുന്ന ചുംബനം
ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുന്നതിനുള്ള എളുപ്പ മാർഗമാണ് കയ്യിൽ നൽകുന്ന ചുംബനം. ഒരുപാട് വാക്കുകളുടെ അകമ്പടിയില്ലാതെ തന്നെ നമുക്ക് നമ്മുടെ ഉള്ളിലെ സ്നേഹം അയാളോട് ഒരു ചുംബനത്താൽ തുറന്നു കാണിക്കാൻ കഴിയുന്നു എന്നതാണ് ഇത് നൽകുന്ന ഗുണം.
നെറ്റിയിലെ ചുംബനം
നെറ്റിയിലെ ചുംബനത്തിന്റെ അർത്ഥം നമുക്ക് ആ വ്യക്തിയിലുള്ള കരുതലും സ്നേഹവും വാത്സല്യവുമാണ്. ഒരു വ്യക്തി വിഷമഘട്ടത്തിൽ ഇരിക്കുമ്പോൾ അയാളുടെ നെറ്റിയിൽ ചുംബിക്കുന്നത് മാനസികമായി അയാൾക്ക് ഏറെ ആശ്വാസം നൽകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.
കണ്ണുകളിലെ ചുംബനം
ഏറ്റവും വികാര ഭരിതമായ ചുംബനമാണ് കണ്ണുകളിൽ നൽകുന്നവ. തന്റെ ഇണയോടുള്ള ശ്രദ്ധയും പരിചരണവും സ്‌നേഹവും ലാളനയുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എസ്‌കിമോ കിസ്സ്
മൂക്കുകള്‍ പരസ്പരം ഉരസി ചുംബിക്കുന്ന രീതിയാണ് എസ്‌കിമോ കിസ്സ്. ഇതിന് നമ്മുടെ നാട്ടില്‍ അത്രത്തോളം പ്രചാരണമില്ലെങ്കിലും ചുംബനത്തില്‍ വ്യത്യസ്തത വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇതും പരീക്ഷിക്കാവുന്നതാണ്.
ഫ്രഞ്ച് കിസ്സ് അഥവാ ലിപ് ലോക്ക് കിസ്സ്
കുറച്ചു കൂടി മോഡേണ്‍ ആയ സംസ്‌കാരത്തിന്റെ ഭാഗമാണ് ഫ്രഞ്ച് കിസ്സ്. ആത്മാവിന്റെ ചുംബനം എന്ന് നമുക്ക് ഇതിനെ പറയാം. തീക്ഷ്ണമായ സ്‌നേഹമാണ് ഇതിലൂടെ പ്രകടമാകുന്നത്. ബന്ധം കൂടുതല്‍ മെച്ചപ്പെടാനും ഈ ചുംബനം സഹായിക്കുന്നു.
ചരിത്രം
ആദ്യമായി ചുംബനദിനം ആഘോഷിച്ചത് യുകെയിലാണ്. പിന്നീടിത് ലോകം മുഴുവൻ വ്യാപിക്കുകയായിരുന്നു. 2000 ലാണ് ആദ്യമായി ഇങ്ങനെയൊരു ദിനത്തിന് തുടക്കമാകുന്നത്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് തലേദിവസവും (ഫെബ്രുവരി 13) ചുംബന ദിനമായി ആഘോഷിക്കുന്നത് പതിവാണ്. ചുംബനം പോല വളരെ ചെറിയ എന്നാൽ ശക്തമായ സ്നേഹ പ്രകടനത്തിലൂടെ നമ്മുടെ ജീവിതത്തിൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനെ കുറിച്ചാണ് ചുംബന ദിനം ബോധവത്കരിക്കാൻ ശ്രമിക്കുന്നത്. കുഞ്ഞുങ്ങളുടെ കവിളത്ത് മാതാപിതാക്കൾ വാത്സല്യപൂർവം ഉമ്മ വെക്കുന്നതും കമിതാക്കളും പങ്കാളികളും പരസ്പരം നൽകുന്ന പ്രണയ ചുംബനങ്ങളുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ഉറങ്ങുന്നതിന് മുമ്പ് പ്രിയപ്പെട്ടവർക്ക് ഒരു ചുംബനം നൽകുന്നത് വലിയ സുരക്ഷിതത്വ ബോധമാണ് നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...