Garlic Benefits: എന്തുകൊണ്ട് പുരുഷന്മാർ വറുത്ത വെളുത്തുള്ളി കഴിയ്ക്കണം? ആരോഗ്യഗുണങ്ങള്‍ അറിയാം
വെളുത്തുള്ളി വറുത്ത് കഴിക്കുന്നതിലൂടെ അതിന്‍റെ ഗുണങ്ങൾ കൂടുതലായി ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
Garlic Benefits: ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. അതിനായി, ദിനചര്യയില്‍ മാറ്റം വരുത്തുന്നതോടൊപ്പം ശരിയായ പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കാനും അതിലൂടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇന്ന് ആളുകള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്.
ആരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പല ഭക്ഷണ പദാര്‍ത്ഥങ്ങളും നാം നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, ചില അവ നല്‍കുന്ന മികച്ച ഗുണങ്ങള്‍ അറിഞ്ഞാണ് ഈ മാറ്റം. അത്തരത്തില്‍ ആരോഗ്യത്തിന് ഏറെ സഹായകമായ ഒന്നാണ് വെളുത്തുള്ളി.
നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാകാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി. പാചകത്തിന് വെളുത്തുള്ളി കൂടിയേ തീരൂ. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞാണ് പഴയ കാലം മുതല്‍ നമ്മുടെ പാചകത്തില്‍ വെളുത്തുള്ളി ഇടം പിടിച്ചത്. സ്വാദ് മാത്രമല്ല, അതിന്‍റെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമാണ് ഇതിന് കാരണം.
Also Read: Aging Facts: പെട്ടെന്ന് പ്രായമാകുന്നതായി തോന്നുണ്ടോ? ഈ 5 ശീലങ്ങള്‍ ഉടനടി മാറ്റാം
വെളുത്തുള്ളിയില്‍ അല്ലിസിൻ എന്ന സംയുക്തം കൂടി അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഇത്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇതെല്ലം വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാക്കുന്നു.
വെളുത്തുള്ളി കഴിയ്ക്കുന്നത്, ചുമ ജലദോഷം, കഫം തുടങ്ങിയവയ്ക്ക് ശമനം നല്‍കുന്നു. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് വെളുത്തുള്ളി. തലച്ചോറിന്‍റെ പ്രവർത്തനം, ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ ഷുഗർ ലെവൽ ക്രമീകരിക്കാനും വെളുത്തുള്ളി സഹായകമാണ്. കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി മികച്ചതാണ്. കാൻസർ, പെപ്റ്റിക് അൾസർ എന്നിവ തടയുന്നതിനും വെളുത്തുള്ളിയ്ക്ക് സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്‍റെ കുറവ് പരിഹരിക്കാൻ വെളുത്തുള്ളി കഴിയ്ക്കുന്നത് ഉത്തമമാണ്. മധ്യ പ്രായക്കാരായ സ്ത്രീകളിൽ സംഭവിക്കുന്ന ആർത്തവവിരാമത്തിന്‍റെ ഘട്ടത്തിൽ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്‍റെ ക്രമരഹിതമായ ഉത്പാദനം, ശരീരത്തില്‍ ഈസ്ട്രജൻ ഹോർമോണിന്‍റെ കുറവുണ്ടാകാൻ ഇടയാക്കുന്നു. ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായകമാണ്.
എന്നാല്‍, വെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷന്മാർക്ക് ഏറെ ഗുണകരമാണ്. അതായത്, പുരുഷന്മാരുടെ ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളി സഹായിക്കും. വറുത്ത വെളുത്തുള്ളി പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ഇത് ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുകയും ചെയ്യുന്നു
വെളുത്തുള്ളി എതു വിധത്തിലാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ?
ദിവസവും വെളുത്തുള്ളിയുടെ രണ്ടോ മൂന്നോ അല്ലികൾ വീതം കഴിച്ചാല്‍ മതിയാകും. വെളുത്തുള്ളി വറുത്ത് കഴിക്കുന്നതിലൂടെ അതിന്‍റെ ഗുണങ്ങൾ കൂടുതലായി ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വറുത്ത വെളുത്തുള്ളി കഴിക്കാൻ താൽപര്യമില്ലെങ്കിൽ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ചതച്ച് 1 ടീസ്പൂൺ തേനിൽ കലർത്തിയും കഴിയ്ക്കാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...