Turmeric Milk Benefits: മഞ്ഞൾപ്പാല്‍, നമ്മുടെ പൂര്‍വ്വികരില്‍നിന്നും നമുക്ക് കൈമാറി കിട്ടിയ  ഏറ്റവും ഫലപ്രദമായ ഔഷധി അല്ലെങ്കില്‍ മൃതസഞ്ജീവനി എന്ന് വേണമെങ്കില്‍ പറയാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ ഗുണങ്ങള്‍ ഉള്ള പദാര്‍ത്ഥങ്ങളാണ് മഞ്ഞളും പാലും. മഞ്ഞള്‍  ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക് എന്നും പറയാറുണ്ട്.  പേരുപോലെ തന്നെയാണ്  മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും. ഏറെ ഗുണങ്ങള്‍ ഉള്ള ഒന്നാണ് മഞ്ഞള്‍. പല നമുക്കറിയാം സമീകൃതാഹരമാണ്. ഇത് രണ്ട് ചേരുമ്പോള്‍ ഗുണം ഇരട്ടിക്കുന്നു... 


Also Read:  Kamal Nath: "കൈ" വിടുമോ കമല്‍ നാഥ്? ഊഹാപോഹങ്ങൾക്കിടെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മകനും  ഡൽഹിയില്‍!!  
   
ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് പറ്റിയ ഔഷധിയാണ്‌ മഞ്ഞൾപ്പാല്‍.  രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്‌.  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ അകറ്റാൻ മഞ്ഞൾ പാൽ കുടിക്കുന്നത് വളരെ ഉത്തമമാണ്.


ക്യാന്‍സര്‍  തടുക്കുന്നത്  മുതല്‍ ശരീര ഭാരം കുറയ്ക്കാന്‍ വരെ മഞ്ഞള്‍പ്പാല്‍ സഹായകമാണ്. 
മഞ്ഞൾപ്പാലിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ മഞ്ഞള്‍പ്പാല്‍  എങ്ങിനെ സഹായിയ്ക്കും എന്ന് നോക്കാം....  


മഞ്ഞൾപ്പാള്‍ നല്‍കുന്ന പ്രധാന  ആരോഗ്യ ഗുണങ്ങൾ:-


1- മഞ്ഞൾപ്പാല്‍ ജലദോഷത്തിനും ചുമയ്ക്കും പരിക്കിനും വേദനയ്ക്കും വളരെ ഗുണം ചെയ്യും.


2- മഞ്ഞൾപ്പാല്‍  കുടിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.


3- മഞ്ഞൾപ്പാല്‍ കുടിക്കുന്നത് എല്ലുകളിലെ വേദന അകറ്റുന്നു.


4-മഞ്ഞൾപ്പാല്‍  വയറ്റിലെ പ്രശ്നങ്ങൾ അകറ്റുന്നു.


5- മഞ്ഞൾപ്പാല്‍  കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം മുഴുവൻ പുറത്തുവരുന്നു, 
ദഹനവ്യവസ്ഥയും സുഗമമാകും.


6- ദിവസവും മഞ്ഞൾപ്പാല്‍  കുടിക്കുന്നത് മുഖത്തിന് തിളക്കം നൽകും.


7-മഞ്ഞളിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, ഇത് ചൊറിച്ചിലും മുഖക്കുരുവിനും ഗുണം ചെയ്യും.


8- മഞ്ഞൾപ്പാല്‍  കുടിച്ചാൽ സന്ധിവാതം വരില്ലെന്ന് വരെ പറയാറുണ്ട്.


9- മഞ്ഞൾപ്പാല്‍  കുടിക്കുന്നത് സമ്മർദ്ദം അകറ്റുകയും ഉറക്കമില്ലായ്മയുടെ പ്രശ്‌നവും ഇല്ലാതാക്കുകയും ചെയ്യുന്നു.


10- ചൂടുള്ള മഞ്ഞൾപ്പാല്‍  കുടിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശത്തിലെ കഫം, സൈനസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. 


11- ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരെ പോരാടുന്നതിന്മഞ്ഞൾപ്പാല്‍ സഹായകമാണ്.


12- മഞ്ഞൾപ്പാല്‍  കുടിച്ചാൽ പൊണ്ണത്തടി കുറയുമെന്ന് പറയാറുണ്ട്.


13- മഞ്ഞൾപ്പാല്‍  കുടിക്കുന്നത് രക്തചംക്രമണം സുഗമമാക്കുന്നു. എന്തായാലും, മഞ്ഞൾ ഒരു രക്തശുദ്ധീകരണമായി കണക്കാക്കപ്പെടുന്നു.


14- മഞ്ഞളും പാലും കുടിക്കുന്നത് കരളിനെ ശക്തിപ്പെടുത്തുകയും ഉദരരോഗങ്ങൾ ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നു.


15- മഞ്ഞൾപ്പാല്‍  സ്ത്രീകൾക്ക് ആർത്തവം മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു.


16. ക്യാൻസർ പ്രതിരോധവും ചികിത്സയും:  മഞ്ഞൾ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്.  മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.  ക്യാൻസർ കോശങ്ങളുടെയും ട്യൂമറുകളുടെയും വളർച്ച തടയാനും ഈ രോഗം പടരുന്നത് തടയാനും മഞ്ഞൾപ്പാൽ സഹായിക്കും. കൂടാതെ, കീമോതെറാപ്പിക്ക് വിധേയരായ രോഗികളെ ചികിത്സയുടെ പ്രതികൂല പാര്‍ശ്വ ഫലങ്ങൾ കുറയ്ക്കാൻ മഞ്ഞൾ കഴിക്കുന്നത് സഹായിക്കും. 
 
17. ആന്‍റി-ഏജിംഗ് ഗുണങ്ങൾ: നിങ്ങളുടെ ശരീരത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.  ഈ ഘടകങ്ങള്‍ കോശങ്ങളുടെ കേടുപാടുകൾ തടയുകയും പ്രായമാകൽ പ്രക്രിയയെ  (Anti-Aging Process) ഗണ്യമായി മന്ദഗതിയിലാക്കുകയും ചെയ്യുന്നു.  പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ചർമ്മത്തില്‍ ഉണ്ടാകുന്ന  ചുളിവുകളും നേർത്ത വരകളും തടയാനും ഇത് സഹായിക്കുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.