Kamal Nath: "കൈ" വിടുമോ കമല്‍ നാഥ്? ഊഹാപോഹങ്ങൾക്കിടെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മകനും ഡൽഹിയില്‍!!

Kamal Nath: ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥും എംപി കൂടിയായ മകൻ നകുൽ നാഥും ഫെബ്രുവരി 19 ന് ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂടുമാറും എന്ന തരത്തില്‍ ഊഹാപോഹങ്ങൾ ശക്തമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2024, 04:56 PM IST
  • കമൽനാഥ് ബിജെപിയിൽ ചേരാനുള്ള സാധ്യത കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് തള്ളിക്കളഞ്ഞു.
Kamal Nath: "കൈ" വിടുമോ കമല്‍ നാഥ്? ഊഹാപോഹങ്ങൾക്കിടെ കോൺഗ്രസ് മുൻ മുഖ്യമന്ത്രിയും മകനും ഡൽഹിയില്‍!!

New Delhi: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ കമല്‍നാഥ് ബിജെപിയിലേയ്ക്ക്?  അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കമല്‍ നാഥും മകന്‍ നകുൽ നാഥും ഡല്‍ഹിയില്‍ എത്തി.

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ  മധ്യപ്രദേശിലെ നേതൃ ചുമതലകളില്‍ നിന്ന് കമല്‍നാഥിനെ കോണ്‍ഗ്രസ് നീക്കിയിരുന്നു. ഇപ്പോള്‍ കമല്‍നാനാഥും മകനും കോണ്‍ഗ്രസ് വിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Also Read: Vande Bharat Train in Kashmir: കശ്മീര്‍ താഴ്‌വരയിൽ ആദ്യ ഇലക്ട്രിക് ട്രെയിൻ ഓടും!! പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടും 

അതേസമയം, കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ എത്തിയ കമല്‍നാഥ് സോണിയഗാന്ധിയെ കണ്ട് രാജ്യസഭ സീറ്റ് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന് സംസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നാണ് സൂചന. എന്നാല്‍, രാജ്യസഭാ സീറ്റ് ആവശ്യം കോൺഗ്രസ് തളളിയിരുന്നു. ദിഗ്‌വിജയ സിംഗിന്‍റെ വിശ്വസ്തനായ അശോക് സിംഗിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. ഇതോടെ കമല്‍ നാഥ് ബിജെപിയില്‍ ചേരുകയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. കൂടാതെ, കമല്‍ നാഥിന്‍റെ മകന്‍ നകുൽ നാഥ് തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് കോൺഗ്രസ് ടാഗ് ഒഴിവാക്കി, ഇത് നേതാക്കളുടെ കൂറുമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിയ്ക്കുകയാണ്.

Also Read:  X Bans Accounts: നയ ലംഘനം, ഇന്ത്യയിൽ മാത്രം 2 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് എക്സ് 

കമൽനാഥിനും മകനും ബിജെപി എം പി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കമല്‍നാഥിനൊപ്പം മകൻ നകുൽ നാഥ്, രാജ്യസഭാ എംപിയായ വിവേക് തൻഖ എന്നിവരും ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍. മാർച്ച് 3 ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോൾ കമൽനാഥിനെയും അനുയായികളെയും മറുകണ്ടം ചാടിക്കാനാണ് ബിജെപി നടത്തുന്ന  നീക്കം.

 
കമൽനാഥ് ബിജെപിയിൽ ചേരുമോ? 

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥും എംപി കൂടിയായ മകൻ നകുൽ നാഥും ഫെബ്രുവരി 19 ന് ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂടുമാറും എന്ന തരത്തില്‍ ഊഹാപോഹങ്ങൾ ശക്തമാണ്.

എന്നാൽ, കമൽനാഥ് ബിജെപിയിൽ ചേരാനുള്ള സാധ്യത കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് തള്ളിക്കളഞ്ഞു. ഇന്നലെ രാത്രി തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ചിന്ദ്വാരയിലായിരുന്നുവെന്നും ദിഗ്‌വിജയ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നെഹ്‌റു-ഗാന്ധി കുടുംബത്തോടൊപ്പം രാഷ്ട്രീയ ജീവിതം ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം. ആ വ്യക്തി സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കുടുംബങ്ങളെ വിട്ടുപോകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍, ബിജെപിയുടെ നേതൃത്വവും പ്രത്യയശാസ്ത്രവും അംഗീകരിക്കാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിഡി ശർമ എംപി പറഞ്ഞു.

പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാക്കള്‍ പദവി തേടി കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേയ്ക്ക് ചേക്കേറുന്നത് പതിവ് സംഭവമായി മാറിയിരിയ്ക്കുകയാണ്. മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക്‌ ചവാന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേക്കേറിയത്. അദ്ദേഹത്തിന് ബിജെപി മഹാരാഷ്ട്രയില്‍നിന്നും  രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തിരിയ്ക്കുകയാണ്.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News