Vitamin H Benefits: മുടിയ്ക്കും ചര്‍മ്മത്തിനും അനിവാര്യം വിറ്റാമിന്‍ H, എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Vitamin H Benefits: `വൈറ്റമിന്‍` എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്, പോളിഷ് ശാസ്ത്രജ്ഞനായ കാസ്സിമിർ ഫങ്കാണ്. വിറ്റാമിനുകള്‍ രണ്ട് തരത്തില്‍ ഉണ്ട്. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളാണ് എ, ഡി, ഇ, കെ എന്നിവ എന്നാല്‍ ജലത്തില്‍ ലയിക്കുന്നവയാണ് ബി. കോംപ്ലക്സ്, സി, വിറ്റാമിനുകൾ.
Vitamin H Benefits: നമ്മുടെ ആരോഗ്യത്തിന് വിറ്റാമിന്‍ (ജീവകങ്ങള്‍) എത്രത്തോളം പ്രധാനമാണെന്ന് നമുക്കറിയാം. ഭക്ഷണപദാര്‍ഥങ്ങളെ ശരീരം ഊര്‍ജമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളാണ് വിറ്റാമിനുകൾ.
'വൈറ്റമിന്‍' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത്, പോളിഷ് ശാസ്ത്രജ്ഞനായ കാസ്സിമിർ ഫങ്കാണ്. വിറ്റാമിനുകള്‍ രണ്ട് തരത്തില്‍ ഉണ്ട്. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളാണ് എ, ഡി, ഇ, കെ എന്നിവ എന്നാല്‍ ജലത്തില്‍ ലയിക്കുന്നവയാണ് ബി. കോംപ്ലക്സ്, സി, വിറ്റാമിനുകൾ.
Also Read: Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!!
വിറ്റാമിൻ ഗ്രൂപ്പിൽ നിന്നുള്ള അധികമാര്‍ക്കും അത്ര പരിചയമില്ലാത്ത വിറ്റാമിൻ H മുടിക്കും ചർമ്മത്തിനും ഏറെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇതിനെ ബയോട്ടിൻ അല്ലെങ്കില്‍ വിറ്റാമിന്‍ B7 എന്നും വിളിയ്ക്കുന്നു.
ഇത് എളുപ്പത്തില്‍ വെള്ളത്തില്‍ ലയിക്കുന്ന ഒന്നാണ്. ഇത് മെറ്റബോളിസത്തെ സഹായിക്കുന്നു. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായകമാണ്.
വിറ്റാമിൻ എച്ച് പ്രയോജനങ്ങൾ
വിറ്റാമിൻ H മുടിക്കും ചർമ്മത്തിനും വളരെ പ്രധാനമാണ്.എന്നാല്‍ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വിറ്റാമിൻ എച്ച് നിങ്ങൾ ശരിയായ അളവിൽ കഴിക്കുകയാണെങ്കിൽ ഈ വിറ്റാമിൻ ഏറെ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാൽ അമിതമായി കഴിക്കുന്നത് ചർമ്മത്തില്‍ ചുണങ്ങ്, മുഖക്കുരു, അന്നനാളത്തില്‍ അസ്വസ്ഥതകൾ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും. ഇത് കഴിക്കുന്നതിനുള്ള ശരിയായ രീതി എന്താണെന്ന് നോക്കാം...
വിറ്റാമിൻ H എങ്ങനെ ഉപയോഗിക്കാം-
1. ചർമ്മത്തെയും മുടിയെയും ആരോഗ്യമുള്ളതാക്കാൻ വിറ്റാമിൻ എച്ച് സഹായിക്കുന്നു. കൂടാതെ, നഖങ്ങളുടെ വളര്‍ച്ചയ്ക്കും പരിപാലനത്തിനും ഇത് ആവശ്യമാണ്.
2. വിറ്റാമിൻ H ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.
3. ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ H ആവശ്യമാണ്. എന്നാൽ അവർ അത് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
വിറ്റാമിൻ H ന്‍റെ ഉറവിടങ്ങള്‍?
പഴങ്ങള്‍, പച്ചക്കറികള്‍ കരള്‍, പാല്‍, മുട്ട എന്നിവയില്‍ വിറ്റാമിന്‍ H ധാരാളം അടങ്ങിയിരിയ്ക്കുന്നു.
വിറ്റാമിൻ H ന്‍റെ ദോഷങ്ങൾ
നിങ്ങൾ ശരിയായ രീതിയിൽ വിറ്റാമിൻ H കഴിക്കുകയാണെങ്കിൽ, പാർശ്വഫലങ്ങൾ ഒന്നുമില്ല, എന്നാൽ അമിതമായ അളവിൽ കഴിക്കുന്നത് വലിയ ദോഷം ചെയ്യും, വിറ്റാമിന്‍ H അമിതമാവുമ്പോള്‍ എന്താണ് സംഭിക്കുക? ആരോഗ്യലക്ഷണങ്ങള്‍ എന്തെല്ലാം?
1. ചർമ്മത്തില്‍ ചുണങ്ങ്, മുഖക്കുരു
2. വയറുവേദന
3. ഓക്കാനം
4. വയറിളക്കം
5. പെട്ടെന്നുള്ള മുടി കൊഴിച്ചിൽ
ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ശ്രദ്ധിക്കുക, ഒരു പക്ഷേ നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിൻ H അധികമാവാം. ഉടന്‍തന്നെ വൈദ്യ സഹായം തേടുവാന്‍ ശ്രദ്ധിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...