Juice Benefits: ഈ ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം, ശരീരഭാരം കുറയ്ക്കാനും ദഹനത്തിനും ഉത്തമം
നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്‍റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
Juice Benefits: നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്‍റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
എന്നാല്‍, ചില ജ്യൂസുകള്‍ ദിവസവും കുടിയ്ക്കുന്നത് വളരെ അതിശയകരമായ പ്രയോജനങ്ങള്‍ നല്‍കും. അതായത്, ഈ ജ്യൂസുകള്‍ ദിവസവും കുടിയ്ക്കുന്നത് വഴി ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിയ്ക്കും. പോഷകാഹാര വിദഗ്ധര്‍ 3 ജ്യൂസുകളെപ്പറ്റി പ്രത്യേകമായി പറയുന്നു, അതായത് ഈ ജ്യൂസുകള്‍ നിങ്ങളുടെ ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതൽ ഊർജവും കൂടാതെ, രോഗ പ്രതിരോധശേഷിയും വര്‍ദ്ധിക്കും.
Also Read: Sleepy After Lunch: ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ഈ ജ്യൂസുകള്‍ ദിവസവും കുടിയ്ക്കേണ്ടതിന്‍റെ ആവശ്യകത പോഷകാഹാര വിദഗ്ധര്‍ വിശദീകരിക്കുന്നു.
ഇന്ന് ആരോഗ്യ കാര്യത്തില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധാലുക്കലാണ്. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിയ്കാന്‍ ഇഷ്ടപ്പെടാത്തവര്‍ അതിനായി മറ്റ് വഴികള്‍ തിരഞ്ഞെടുക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കാൻ താത്പര്യമില്ലാത്തവര്‍ക്ക് ജ്യൂസുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പോഷകാഹാര വിദഗ്ധര്‍ പറയുന്നതനുസരിച്ച് തണ്ണിമത്തൻ, തുളസി, കാരറ്റ് ജ്യൂസ് എന്നിവ ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കൂടാതെ ഈ ജ്യൂസുകള്‍ വറുത്തതും സംസ്കരിച്ചതും മധുരമുള്ളതും ജങ്ക് ഫുഡും കൂടുതല്‍ കഴിയ്ക്കുന്നതും അതിനോടുള്ള ആസക്തിയും കുറയ്ക്കുന്നു. ഈ ജ്യൂസുകൾ കൂടുതൽ ഊർജവും രോഗ പ്രതിരോധവും നൽകും.
അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളുള്ള മൂന്ന് ജ്യൂസുകളെക്കുറിച്ച് അറിയാം
1. തുസി ജ്യൂസ് (Tulsi juice benefits)
തുളസിയിലയുടെ നീര് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം, സൈനസ് പ്രശ്നം, അസിഡിറ്റി, മലബന്ധം, പനി എന്നിവയ്‌ക്കുള്ള മികച്ച പ്രതിവിധിയാണ്. ശ്യാമ തുളസിയുടെ ഇലകൾക്കാണ് കൂടുതല്‍ ഔഷധഗുണം.
2. തണ്ണിമത്തൻ ജ്യൂസ് (Watermelon juice benefits)
തണ്ണിമത്തൻ ജ്യൂസിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ജലാംശം നിലനിർത്താനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
3. കാരറ്റ് ജ്യൂസ് (Carrot juice benefits)
കാത്സ്യം, വൈറ്റമിൻ എ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ക്യാരറ്റിൽ വിറ്റാമിനുകൾ ബി, സി, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. വസവും ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും രക്തം ശുദ്ധീകരിക്കാനും ഇത് സഹായിയ്ക്കുന്നു. കൂടാതെ, ചർമ്മം, മുടി, നഖം എന്നിവയുടെ ഭാഗിയ്ക്കും ആരോഗ്യത്തിനും ഇത് ഏറെ സഹായകമാണ്.
ജ്യൂസിൽ കൂടുതൽ കലോറിയും പഞ്ചസാരയും നാരുകളും അടങ്ങിയിട്ടുണ്ട്, അതിനാൽ എല്ലാ ദിവസവും ജ്യൂസുകൾ കുടിയ്ക്കാമെങ്കിലും മിതമായ അളവിൽ മാത്രമേ പാടുള്ളൂ എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...