ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ശ്വാസകോശത്തിന്റെ ആരോ​ഗ്യം വളരെ പ്രധാനമാണ്. എന്നാൽ, നിലവിലെ കാലാവസ്ഥയിൽ നിരവധി മലിനീകരണങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കൃത്യമായ വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണവും ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ്. സമീകൃതാഹാരം നിങ്ങളെ ആരോഗ്യത്തോടെയും രോഗങ്ങളിൽ നിന്ന് മുക്തമായും നിലനിർത്തുന്നു. അതിനാൽ, നിങ്ങളുടെ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ശ്വാസകോശത്തെ സജീവമായും പ്രവർത്തനക്ഷമമായും നിലനിർത്തുന്ന ചില ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

'നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാർ​ഗങ്ങൾ നിങ്ങൾ തേടുകയാണെങ്കിൽ, പുകവലി ഒഴിവാക്കുക (അല്ലെങ്കിൽ ഉപേക്ഷിക്കുക), ഉയർന്ന മലിനമായ പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കുക, പതിവായി വ്യായാമം ചെയ്യുക എന്നീ ഉപദേശങ്ങൾ നിങ്ങൾ കേട്ടിരിക്കാം. എന്നാൽ, ഇതിനൊപ്പം ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ശ്വാസകോശ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണെന്ന് അറിയണം' പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറയുന്നു.


ALSO READ: Cinnamon water benefits: ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ഈ അത്ഭുതപാനീയം; മറ്റ് നിരവധി ആരോ​ഗ്യ​ഗുണങ്ങളും


ശ്വാസകോശത്തിന്റെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ:


കുരുമുളക്- വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിൽ ഒന്നാണ് കുരുമുളക്. വെള്ളത്തിൽ ലയിക്കുന്ന പോഷകമാണിത്. ഇത് നിങ്ങളുടെ ശരീരത്തിൽ ശക്തമായ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ശ്വാസകോശത്തിൻെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.


മഞ്ഞൾ- ശക്തമായ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളും ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഉള്ളതിനാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് മഞ്ഞൾ വളരെ ​ഗുണകരമായ ഭക്ഷ്യവസ്തുവാണ്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ ശ്വാസകോശത്തിന്റെ പ്രവർത്തനം മികച്ചതാക്കുന്നതിന് വളരെയധികം ​ഗുണം ചെയ്യും.


ഇഞ്ചി- ശ്വാസകോശ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും കൂടാതെ ഹൈപ്പർഓക്‌സിയയും വീക്കവും മൂലമുള്ള ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാനും ഇഞ്ചി മികച്ചതാണ്.


ALSO READ: Apple Cider Vinegar: ആപ്പിൾ സിഡെർ വിനെ​ഗറിന്റെ അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ അറിയാം


ബാർലി- നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പോഷകസമൃദ്ധമായ ഒരു ധാന്യമാണ് ബാർലി. ധാന്യങ്ങളാൽ സമ്പന്നമായ ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ വളരെ ​ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


ഇലക്കറികൾ- ഇലക്കറികൾ കരോട്ടിനോയിഡുകൾ, ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഈ പോഷകങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ​ഗുണങ്ങൾ ഉണ്ട്. ഇത് ശ്വാസകോശ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.


വാൽനട്ട്- ഒമേഗ 3 ഫാറ്റി ആസിഡുകൾ വാൽനട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റി ഇൻഫ്ലമേറ്ററിയായും ഇത് പ്രവർത്തിക്കുന്നു. ഇത് ശ്വാസകോശ വീക്കം കുറയ്ക്കുകയും ശ്വസിക്കാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.


വെളുത്തുള്ളി- നിങ്ങളുടെ ശ്വാസകോശത്തെ വിവിധ ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ് വെളുത്തുള്ളി.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.