ശൈത്യകാലത്ത് നമ്മുടെ ശരീരം ഊർജനിലകളിലും ഉപാപചയത്തിലും ഭക്ഷണ മുൻഗണനകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. അതിനാൽ, അനാരോഗ്യകരമായ ജങ്ക് ഫുഡുകളുടെ അളവ് കുറച്ച് പോഷകഗുണം ലഭിക്കുന്ന നട്സുകളും വിത്തുകളും ഭക്ഷണത്തിൽ ചേർക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത്, ചില നട്സുകൾ കഴിക്കുന്നത് ശരീരത്തിൽ ചൂട് നിലനിർത്താനും പോഷകങ്ങൾ ലഭിക്കാനും സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഊർജവും ഊഷ്മളതയും പ്രദാനം ചെയ്യുന്ന പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് നട്സ്. ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നതിന് നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സുകൾ ഏതൊക്കെയാണെന്നും ഇവ നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.


ബദാം: ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് ബദാം. ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്ന വിറ്റാമിൻ ഇ ബദാമിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.


വാൽനട്ട്: വാൽനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും ശരീരത്തിൽ ചൂട് നിലനിർത്താനും സഹായിക്കും. അവയിൽ നല്ല അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു.


ALSO READ: ഉത്സവദിനങ്ങളിൽ മധുര പലഹാരങ്ങളോട് 'നോ' പറയാൻ പറ്റുന്നില്ലേ? രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ ഇവ കഴിക്കണം


കശുവണ്ടി: കശുവണ്ടിയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ നല്ല അളവിൽ മഗ്നീഷ്യം നൽകുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ ചൂട് നിലനിർത്താനും പേശികളുടെ പ്രവർത്തനം മികച്ചതായി നിലനിർത്താനും സഹായിക്കും.


പെക്കൻസ്: ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും മറ്റൊരു ഉറവിടമാണ് പെക്കൻസ്. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന മഗ്നീഷ്യം, സിങ്ക് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് പെക്കൻസ്.


ബ്രസീൽ നട്‌സ്: ചക്കക്കുരുവിനോട് സാമ്യമുള്ള ഒരു നട്സാണിത്. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന ധാതുവായ സെലിനിയം ബ്രസീൽ നട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.


പിസ്ത: ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ബി6, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് പിസ്ത. തണുപ്പുകാലത്ത് പിസ്ത കഴിക്കുന്നത് ഊർജവും ഊഷ്മളതയും പ്രദാനം ചെയ്യും.


ഹേസൽനട്ട്‌സ്: വൈറ്റമിൻ ഇയുടെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും നല്ല ഉറവിടമാണ് ഹേസൽനട്ട്സ്. ശൈത്യകാലത്ത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമാക്കാനും ഊർജ്ജം നൽകാനും ഇവ മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.