Winter Skincare Tips: ശൈത്യകാലത്തെ ചർമ്മ സംരക്ഷണം... ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Winter Skincare Routine: കാലാവസ്ഥാ വ്യതിയാനം ചർമ്മത്തിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് അനുയോജ്യമായ അഞ്ച് ശൈത്യകാല ചർമ്മസംരക്ഷണ മാർഗങ്ങൾ അറിഞ്ഞിരിക്കാം.
മുഖക്കുരു വരാൻ സാധ്യതയുള്ള ചർമം ശൈത്യകാലത്ത് സംരക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാലാവസ്ഥാ വ്യതിയാനം ചർമ്മത്തിൽ വിവിധ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് അനുയോജ്യമായ അഞ്ച് ശൈത്യകാല ചർമ്മസംരക്ഷണ മാർഗങ്ങൾ അറിഞ്ഞിരിക്കാം. ശരിയായ ദിനചര്യ പാലിക്കുന്നതിലൂടെ നിങ്ങൾക്ക് മുഖക്കുരു വരാനുള്ള സാധ്യത തടയാൻ ഫലപ്രദമായി സാധിക്കും. ശൈത്യകാലത്ത് ചർമ്മം ആരോഗ്യത്തോടെ സംരക്ഷിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
മൃദുലമായ ക്ലെൻസിങ്: അവശ്യ എണ്ണകൾ നീക്കം ചെയ്യാതെ തന്നെ മാലിന്യങ്ങൾ ഫലപ്രദമായി നീക്കം ചെയ്യാൻ സാധിക്കുന്ന ക്ലെൻസർ ഉപയോഗിച്ച് നിങ്ങളുടെ ദിനചര്യ ആരംഭിക്കുക. വിറ്റാമിൻ ബി 3 യുടെ ഒരു രൂപമായ നിയാസിനാമൈഡ് അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുക. ഈ ക്ലെൻസറുകൾ മെലാനിൻ സിന്തസിസ് കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ ചെറുക്കുകയും പിഗ്മെന്റേഷൻ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചർമ്മം വൃത്തിയാക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്.
ജലാംശം പ്രധാനം: ദിവസം മുഴുവൻ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിന് ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഓയിൽ ഫ്രീ മോയ്സ്ചറൈസറുകൾ ഉപയോഗിക്കുക: ഓയിൽ ഫ്രീ മോയ്‌സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തിൽ പോഷണവും ജലാംശവും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർധിപ്പിക്കുന്ന വിറ്റാമിൻ സി അടങ്ങിയ മോയ്സ്ചറൈസർ തിരഞ്ഞെടുക്കുക.
ALSO READ: പ്രമേഹത്തിന് വില്ലൻ പഞ്ചസാര മാത്രമല്ല, സൂക്ഷിക്കണം
സൺസ്‌ക്രീൻ സംരക്ഷണം: നിങ്ങളുടെ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നത് ശൈത്യകാലത്തും നിർണായകമാണ്. തണുത്ത താപനിലയാണങ്കിലും അൾട്രാവയലറ്റ് കിരണങ്ങൾ നിലനിൽക്കുകയും അവ ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യും. ഓരോരുത്തരുടെയും ചർമ്മത്തിന് അനുയോജ്യമായ സൺ പ്രൊട്ടക്ഷൻ ഫാക്‌ടറുള്ള (എസ്‌പിഎഫ്) കൊഴുപ്പില്ലാത്ത സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
പോഷകങ്ങൾ: തണുപ്പുകാലത്ത് വിറ്റാമിൻ സി (സിട്രസ് പഴങ്ങൾ, ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, മധുരനാരങ്ങ, കിവി, കാപ്‌സിക്കം) പോലുള്ള നിർണായകമായ പോഷകങ്ങൾ സ്വീകരിക്കുന്നത് പ്രധാനമാണ്. ഇതിനായി ദൈനംദിന ഭക്ഷണത്തിൽ എപ്പോഴും വ്യത്യസ്തമായ ഉത്പന്നങ്ങൾ ഉൾപ്പെടുത്തണം. കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി, വിറ്റാമിൻ ഡി (ഓറഞ്ച് ജ്യൂസ്, ബദാം മിൽക്ക്, റൈസ് മിൽക്ക്, ധാന്യങ്ങൾ), വിറ്റാമിൻ ഇ (ബദാം, റെസിൻ, വാൽനട്ട്), ഒമേഗ 3 ഫാറ്റി ആസിഡുകൾ (ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ, നട്സ്) എന്നിവ കഴിക്കേണ്ടത് പ്രധാനമാണ്.
ആന്റിഓക്‌സിഡന്റ് ഡയറ്റ്: പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അതിനാൽ, സീസണുകൾക്കനുസരിച്ച് നിങ്ങൾക്ക് കഴിക്കാൻ വിപണിയിൽ ലഭ്യമായതിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക. ആപ്പിൾ, മുന്തിരി, ബ്രോക്കോളി, സ്പ്രൗട്ട്സ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ഈന്തപ്പഴം, ഓട്‌സ്, തുളസി, ഇഞ്ചി, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.