Fist Diet: ഒരു വ്യായാമവും വേണ്ട, പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, ഫിസ്റ്റ് ഡയറ്റ് പരീക്ഷിക്കൂ
Fist Diet: നിങ്ങള്‍ കുറച്ച് കലോറി കഴിക്കുകയാണെങ്കിൽ, ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാന്‍ സാധിക്കും, അതാണ് ഫിസ്റ്റ് ഡയറ്റ്.
Fist Diet for Weight Loss: വർദ്ധിച്ചുവരുന്ന ശരീരഭാരം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് മിക്കവരുടെയും ഒരു പ്രശ്നമാണ്. ഇത് പലരേയും മാനസികമായും വിഷമിപ്പിക്കുന്നു എന്നതാണ് വാസ്തവം. ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ചിട്ടും വിജയിക്കാത്തവര്‍ ഇന്ന് ഏറെയാണ്. ശരീരഭാരം കുറയുന്നത് നിങ്ങള്‍ എത്ര കലോറി കഴിച്ചു, എത്ര നിങ്ങള്‍ എരിയിച്ചു കളഞ്ഞു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.
Also Read: Hair Growth: ഈ 4 വിത്തുകൾ കഴിയ്ക്കു, പനങ്കുല പോലെ മുടി വളരും
അതായത് നിങ്ങള്‍ കുറച്ച് കലോറി കഴിക്കുകയാണെങ്കിൽ, ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാന്‍ സാധിക്കും. അതിനായി ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പരിചയപ്പെടുത്താം. ഇത് പിന്‍തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളിൽ 4-5 കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കാൻ കഴിയും. അതായത് ഒരു വ്യായാമവും ചെയ്യാതെ പൊണ്ണത്തടി കുറയ്ക്കാം... !! അതാണ് ഫിസ്റ്റ് ഡയറ്റ് (Fist Diet).
Also Read: Almonds Benefits: ബദാം എങ്ങിനെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം?
എന്താണ് ഫിസ്റ്റ് ഡയറ്റ്? What is Fist Diet? How it works
ഫിസ്റ്റ് ഡയറ്റ് (Fist Diet) എന്നാൽ അതിനര്‍ത്ഥം, നിങ്ങളുടെ കൈവെള്ളയില്‍ ഒതുങ്ങുന്ന ഭക്ഷണം കഴിയ്ക്കുക എന്നാണ്. ഈ ഭക്ഷണക്രമമനുസരിച്ച്, ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിയ്ക്കാം, എന്നാല്‍, ഓരോ തവണയും നാല് തവണ കൈ നിറയെ ഭക്ഷണം കഴിക്കാം, അതില്‍ കൂടുതല്‍ പാടില്ല...!!
പ്രോട്ടീന്‍ സമ്പൂര്‍ണ്ണമായ ഡയറ്റ് (Fist Diet, A protien rich diet)
ഫിസ്റ്റ് ഡയറ്റില്‍ ഭക്ഷണം കുറച്ച് കഴിയ്ക്കുന്നതാണ് പ്രധാനം. എന്നാല്‍, ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവ കൂടുതല്‍ അടങ്ങിയിരിക്കണമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
ഫിസ്റ്റ് ഫിസ്റ്റ് എടുക്കുന്നവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക (Avoid these foods during Fist Diet)
ഫിസ്റ്റ് ഡയറ്റിൽ, ചില ഭക്ഷണ സാധനങ്ങള്‍ കാര്യങ്ങൾ കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ ഡയറ്റിൽ ഫാസ്റ്റ് ഫുഡ്, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ എന്നിവ യാതൊരു കാരണവശാലും കഴിക്കാന്‍ പാടില്ല. ഇവ കഴിച്ചാൽ തടി കുറയില്ല എന്ന് മാത്രമല്ല, നമ്മുടെ പരിശ്രമവും വിഫലമാവും.
ഫിസ്റ്റ് ഡയറ്റിൽ എന്താണ് കഴിക്കേണ്ടത്? (What to eat to follow Fist diet)
ഫിസ്റ്റ് ഡയറ്റ് പിന്തുടരുന്നവർക്ക് പ്രോട്ടീനിനായി മാംസം, മത്സ്യം, മുട്ട എന്നിവ കഴിക്കാം. പച്ചക്കറികൾ, അരി, ഉരുളക്കിഴങ്ങ്, ബ്രെഡ് എന്നിവ കാർബോഹൈഡ്രേറ്റിനായി എടുക്കാം. നട്‌സ്, ഒലിവ് ഓയിൽ, അവോക്കാഡോ, ചീസ്, വെണ്ണ എന്നിവ കൊഴുപ്പായി കഴിക്കാം.
ഫിസ്റ്റ് ഡയറ്റിൽ വ്യായാമമില്ലാതെ എങ്ങിനെ ശരീരഭാരം കുറയും (HowFist Diet helps weight loss without exercise)
ഫിസ്റ്റ് ഡയറ്റിൽ ഭക്ഷണം എപ്പോഴും സന്തുലിതമാക്കുകയും ശരീരത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവ ആവശ്യത്തിനനുസരിച്ച് ലഭിക്കുകയും ചെയ്യും. അതിനാൽ, വ്യായാമം ചെയ്യാതെ തന്നെ, ഒരു മാസത്തിനുള്ളിൽ 4-5 കിലോ വരെ ഭാരം കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, വ്യത്യസ്തമായ ഭക്ഷണക്രമം പിന്തുടരുകയും കുറച്ച് വ്യായാമം ചെയ്യുകയും ചെയ്താൽ, ഫലം വളരെ വേഗത്തില്‍ ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...