World AIDS Day 2022:  21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി എന്നാണ് എയ്ഡ്സ് (AIDS) രോഗത്തെ വിശേഷിപ്പിക്കുന്നത്.  ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് അഥവ എച്ച് ഐ വി  (HIV) എന്ന വൈറസ് ബാധിക്കുന്നതുമൂലം ഉണ്ടാകുന്ന‌ എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ  ഏറെ  ഭീതിപ്പെടുത്തിയിരുന്ന ഒന്നായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നും അവസ്ഥ മറിച്ചല്ല എങ്കിലും എച്ച്ഐവി വൈറസ് കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും വൈദ്യശാസ്‌ത്രം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. രോഗബാധ തുടക്കത്തിലേ കണ്ടെത്തിയാൽ അസുഖം ചികി‌ത്സിക്കാനും നിയന്ത്രിക്കാനും സാധിക്കും.


എന്താണ് എയ്ഡസ് ? (What is AIDS?)


ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് അഥവ എച്ച് ഐ വി (HIV) എന്ന വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് HIV വൈറസ് വ്യാപിക്കുന്നത്. ഇതോടെ രോഗാണുക്കള്‍ക്കെതിരെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ ശക്തി  നഷ്ടപ്പെടുന്നു.  ഇത് ഒരു വ്യക്തിയെ ഒരേസമയം പലതരം രോഗങ്ങള്‍ കീഴ്പ്പെടുത്താന്‍ ഇടയാക്കുന്നു. നിരവധി അണുബാധകള്‍ക്ക് മുതൽ ശരീരത്തിന്‍റെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന ഈ അവസ്ഥയാണ് അക്വായഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രം  (Acquired Immune Deficiency Syndrome) അഥവാ എയ്ഡ്സ് (AIDS). 


എയ്ഡസിന് കാരണമാക്കുന്ന എച്ച്ഐവി എന്താണ് ? (What is HIV?)


റിട്രോ വൈറസ് വർഗ്ഗത്തില്‍പ്പെട്ട അണുബാധയാണ് ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (Human Immuno Deficiency Virus) എന്ന എച്ച്ഐവി. ഈ വൈറസുകളാണ് എയ്ഡ്സിന് കാരണമാകുന്നത്. 


എയ്ഡസ് രോഗലക്ഷണങ്ങള്‍ എന്തെല്ലാം ? (What are the symptoms of AIDS?) 


എച്ച്‌ഐവി വൈറസ് ബാധ പലരിലും പല തരത്തിലാണ് കാണപ്പെടുന്നത്.  അതായത്,  ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 6 മുതല്‍ 12 ആഴ്ച്ചവരെ പരിശോധിച്ചാല്‍ രോഗം കണ്ടെത്താനാകില്ല. കൂടാതെ, രോഗലക്ഷണങ്ങളും കാണില്ല. ഈ സമയത്തെ വിന്‍ഡോ പീരിയഡ് എന്നാണ് പറയുക. 


എയ്ഡസ് രോഗബാധയുടെ ലക്ഷണങ്ങൾ ഓരോ ഘട്ടങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എച്ച്ഐവി ബാധിച്ച് ആദ്യ കുറച്ച് മാസങ്ങളിൽ രോഗലക്ഷണങ്ങള്‍ കാണിച്ചുവെന്ന് വരില്ല. എന്നാല്‍, പിന്നീടുള്ള ഘട്ടങ്ങൾ വരെ പലർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ല. ആദ്യ ആഴ്ചകളിൽ സാധാരണയായി ലക്ഷണങ്ങള്‍ ഒന്നും കണ്ടുവരാറില്ല. അതേസമയം, ചിലർ  ശരീരത്തിന്‍റെ  ഭാരം കുറയുക,  കഠിനമായ വയറിളക്കം, ക്ഷയം,  ദീര്‍ഘനാളത്തെ പനി,  ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങി ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എച്ച്ഐവി ബാധ ക്രമേണ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു.


HIV പകരുന്നത് എങ്ങിനെ?  (How HIV spreads?) 


രക്തം, മുലപ്പാല്‍, ശുക്ലം, യോനിയിൽ നിന്നുള്ള സ്രവങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും ഈ രോഗം പകരുന്നത്.  ഗർഭകാലത്തും പ്രസവസമയത്തും അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി പകരാം. രോഗസംക്രമണം പ്രധാനമായി രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുന്നതിലൂടെയുമാണ് ഉണ്ടാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.