എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ചൊവാഴ്ചയാണ് ലോക ആസ്മ ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള 30 കോടിയിലേറെ ആളുകളാണ് ആസ്മ എന്ന രോഗം മൂലം ദുരിതം അനുഭവിക്കുന്നത് എന്നാണ് കണക്ക്. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ എന്ന സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 1998 മുതലാണ് മെയ് മാസത്തിലെ ആദ്യ ചൊവാഴ്ച ലോക ആസ്മ ദിനമായി ആചരിക്കുന്നത്. രോഗത്തെ പറ്റിയുള്ള കൃത്യമായ അവബോധം സൃഷ്ടിക്കുക, തുടക്കം മുതൽ തന്നെയുള്ള കൃത്യമായ ചികിത്സ എന്നീ സന്ദേശങ്ങൾ നൽകുന്നതിനാണ് എല്ലാ വർഷവും  ആസ്മ ദിനം ആചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിത ശൈലിയും അന്തരീക്ഷ മലിനീകരണവും കാരണം നിരവധി രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണ് ഇന്ന് മനുഷ്യർ. ഇതിൽ ഏറെയും പേർ അനുഭവിക്കുന്ന അസുഖമാണ് ആസ്മ. ദീർഘകാലം നീണ്ടു നിൽക്കുന്ന ഈ രോഗത്തെ നിയന്ത്രിച്ചു നിർത്തുക എന്ന മാർഗമാണ് ഉള്ളത്. പൂർണമായുള്ള രോഗമുക്തി ഈ രോഗത്തിന് കഴിയില്ല. അടിസ്ഥാനപരമായി ഇത് ഒരു അലർജി രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന അലർജി. അലർജിക്ക് കാരണമാകുന്ന ചില ഘടകങ്ങൾ ശ്വാസകോശത്തിലൂടെ ഉള്ളിലേക്ക് എത്തുന്നത് ആണ് ആസ്മ ഉണ്ടാകാനുള്ള പ്രധാന കാരണം. കൂടാതെ പാരമ്പര്യവും ആസ്മ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. 



ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഇട്യ്ക്കിടെ ഉണ്ടാകുന്ന ചുമ, വലിവ്, ശ്വാസം വലിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ചൂളം വിളി പോലെ ഉള്ള ശബ്ദം എന്നിവയൊക്കെയാണ് പ്രധാനമായും ആസ്മയുടെ പ്രധാന ലക്ഷണങ്ങള്‍. തണുപ്പ്, പൊടി,അമിതമായ അധ്വാനം എന്നിവ ഉണ്ടാകുമ്പോൾ ഈ ലക്ഷണങ്ങൾ കൂടുന്നതും ആസ്മയുടെ ലക്ഷണമാകാം. എന്നാൽ എല്ലാം ശ്വാസതടസ പ്രശ്നങ്ങളും ആസ്മ ആകണമെന്നില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ആസ്മ രോഗമാണെന്ന് ഉറപ്പ് വരുത്താവൂ. കൂടാതെ മരുന്ന് ഉപയോഗിക്കുന്നതിനും കൃത്യമായ മാർഗനിർദേശം സ്വീകരിക്കണം. 


ജീവിതശൈലി രോഗമായത് കൊണ്ട് തന്നെ ജീവിതശൈലിയിൽ കൃത്യമായ മാറ്റങ്ങളും ഒപ്പം അത് പിന്തുടരുകയും ചെയ്താൽ മാത്രമേ ഈ രോഗത്തെ അകറ്റി നിർത്താൻ കഴിയു. ശുചിത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. ആസ്മ അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്ന് തിരിച്ചറിയണം. കഴിവതും ആ വസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. ആസ്മ രോഗികൾ കഴിയുന്ന മുറിയും കിടക്കയും തലയണയും വസ്ത്രങ്ങളുമെല്ലാം നന്നായി കഴുക്കി വെയിലത്ത് ഉണക്കി എടുത്ത് വേണം ഉപയോഗിക്കാൻ. ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഫാനിലെയും മുറിയിലെ ജനലിലെയും കതകിലെയും പൊടി തുടയ്ക്കണം. പുകവലി പാടില്ലെന്ന് മാത്രമല്ല, പുകവലിക്കുന്നവരിൽ നിന്നും അകലം പാലിക്കാനും ശ്രദ്ധിക്കണം. കാലാവസ്ഥയും ആസ്മ രോഗികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിൽ വരുതേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കണം. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.