ന്യൂഡൽഹി: കൈകളുടെ ശുചിത്വം ആരോ​ഗ്യകാര്യത്തിൽ പ്രധാനമാണെന്ന് ലോകാരോ​ഗ്യ സംഘടന. സോപ്പ് ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോ​ഗിച്ചോ കൈകൾ വൃത്തിയാക്കണം. കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതിനാണ് എല്ലാ വർഷവും മെയ് അഞ്ചിന് ലോക കൈ ശുചിത്വ ദിനമായി ആചരിക്കുന്നത്. 2009 മുതലാണ് ലോകാരോ​ഗ്യ സംഘടന ലോക കൈ ശുചിത്വ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിലൂടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മരണകാരണമാകുന്ന ന്യുമോണിയ, വയറിളക്കം ഉൾപ്പെടെ നിരവധി രോഗങ്ങളെ തടയാൻ സാധിക്കും. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരും മറ്റ് ആളുകളും കൈകഴുകേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നതിനാണ് ലോക കൈ ശുചിത്വ ദിനം ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൈ ശുചിത്വ ദിനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ:


-സുരക്ഷയ്‌ക്കായി ഒന്നിക്കുക, നിങ്ങളുടെ കൈകൾ വൃത്തിയാക്കുക എന്നതാണ് ഈ വർഷത്തെ കൈ ശുചിത്വ ദിനത്തിന്റെ സന്ദേശം. ഉയർന്ന നിലവാരമുള്ള സുരക്ഷിതമായ ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ഇതിനായി മറ്റുള്ളവരെ ബോധവത്കരിക്കുക എന്നിവയാണ് കൈ ശുചിത്വ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 


-ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും ആരോഗ്യ പ്രവർത്തകർക്കിടയിലും രോ​ഗീ പരിചരണ ഘട്ടത്തിൽ കൈകൾ ശുചിത്വത്തോടെ നിലനിർത്തുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ ലോകാരോ​ഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. രോഗികളും പൊതുജനങ്ങളും ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കാനും ഇത് ഒരു ശീലമാക്കാനും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുന്നു.


ALSO READ: വീണ്ടും വില്ലനായി ഷിഗെല്ല; അതീവ ജാ​ഗ്രത, ഷി​ഗെല്ല പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?


കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഈ രോഗങ്ങൾ പടരുന്നത് തടയാം


-അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണങ്ങൾ മാസം തികയാതെയുള്ള ജനനം, ന്യുമോണിയ, വയറിളക്കം, മലേറിയ എന്നിവയാണ്. ന്യുമോണിയ, വയറിളക്കം, മലേറിയ എന്നീ രോ​ഗങ്ങൾ കൈകളുടെ ശുചിത്വവും സുരക്ഷിതമായ വെള്ളവും പോലെയുള്ള ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി തടയാൻ സാധിക്കും.
- 2019 ൽ അഞ്ച് വയസ്സിന് താഴെയുള്ള 5.2 ദശലക്ഷം കുട്ടികൾ ചികിത്സിക്കാവുന്നതും ഭേദമാക്കാവുന്നതുമായി അസുഖങ്ങൾ ബാധിച്ച് മരിച്ചതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. 
- ഈ മരണങ്ങളിൽ 1.5 ദശലക്ഷവും ഒന്ന് മുതൽ 11 മാസം വരെ പ്രായമുള്ള കുട്ടികളാണ്. ഒന്ന് മുതൽ നാല് വയസ് വരെ പ്രായമുള്ള 1.3 ദശലക്ഷം കുട്ടികളും വിവിധ അസുഖങ്ങൾ ബാധിച്ച് മരിച്ചു.
- 2.4 ദശലക്ഷം നവജാതശിശുക്കൾ (28 ദിവസത്തിൽ താഴെ പ്രായമുള്ളവർ) മരിച്ചു.
- കൂടാതെ 5,00,000 മുതിർന്ന കുട്ടികൾ (അഞ്ച് മുതൽ ഒമ്പത് വയസ്സ് വരെ) 2019-ൽ മരിച്ചു.
- 2019-ലെ അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണങ്ങളിൽ പകുതിയും സംഭവിച്ചത് അഞ്ച് രാജ്യങ്ങളിലാണ്. നൈജീരിയ, ഇന്ത്യ, പാകിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ എന്നിവയാണവ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.