ഭക്ഷണശീലങ്ങളിൽ വന്ന മാറ്റങ്ങളും ജീവിതശൈലിയുമാണ് രക്തസമ്മർദ്ദം കൂടുന്നതിന് പ്രധാന കാരണമാകുന്നത്. എട്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരിൽ രക്തസമ്മർദ്ദം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നു. ശാരീരിക അധ്വാനങ്ങള്‍ കുറയുന്നതും രക്തസമ്മര്‍ദം കൂടുന്നതിന് കാരണമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും പുകയിലയുടെ ഉപയോ​ഗവും ഉറക്കക്കുറവും രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് 130/90-ന് മുകളിലായാല്‍ രക്താതിമര്‍ദമാണ്. രക്താതിമര്‍ദം രക്തധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. പരിശോധിക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിന സന്ദേശം.


ALSO READ: World Hypertension Day: ഉത്തരേന്ത്യയിലെ കഠിനമായ ചൂട് രക്തസമ്മർദ്ദമുള്ളവരെ ബാധിക്കുമോ?


രക്തസമ്മർദ്ദം കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


- ഉപ്പിന്റെ അളവ് ദിവസേന അഞ്ചുഗ്രാമില്‍ താഴെയായിരിക്കണം
- കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക
- അമിതവണ്ണം കുറയ്ക്കുക
- മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക
- കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുക
- വ്യായാമം ശീലമാക്കുക
- കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും നടക്കുന്നത് ശീലമാക്കുക


രക്തസമ്മർദ്ദം മൂലം ഉണ്ടാകുന്ന രോ​ഗാവസ്ഥകൾ


- ഹൃദയാഘാതം
- വൃക്കസ്തംഭനം
- പക്ഷാഘാതം
- കാഴ്ചക്കുറവ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.