World Kidney Day 2022: കാത്ത് വെക്കണം പൊന്ന് പോലെ, ഇന്ന് ലോക വൃക്ക ദിനം
നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങളിൽ ഒന്നാണ് വൃക്കകൾ
വൃക്കകളുടെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്. 2006 മുതലാണ് ആഗോളതലത്തിൽ വൃക്ക ദിനം ആചരിച്ചുവരുന്നത് . വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവും വൃക്ക ദിനം പ്രാധാന്യം നൽകുന്നു .വൃക്കയുടെ ആരോഗ്യം എല്ലാവർക്കും എന്നതാണ് ഈ വർഷത്തെ വൃക്കരോഗ ദിനത്തിലെ പ്രമേയം
വൃക്കകളുടെ പ്രവർത്തനം
നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മാലിന്യങ്ങളെ അരിച്ചു മാറ്റുന്ന ഏറ്റവും പ്രധാനമായ ശരീര ഭാഗങ്ങളിൽ ഒന്നാണ് വൃക്കകൾ . മനുഷ്യ ശരീരത്തിന്റെ 0.5ശതമാനം ഭാരം വരുന്ന ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ് . ശരീരത്തിന്റെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് . മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം,രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിനും വൃക്കകളുടെ പങ്ക് വലുതാണ്.
പ്രധാന ആരോഗ്യപ്രശ്നം
ലോകമെമ്പാടുമുള്ള ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വൃക്കരോഗം .വൃക്ക രോഗം നിശബ്ദ കൊലയാളിയാണെന്ന് പലർക്കും അറിയില്ല . കൃത്യമായ സമയത്ത് രോഗം നിർണയിക്കപ്പെടുന്നില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു .
വൃക്കരോഗം ഏത് പ്രായത്തിലുള്ളവർക്കും പിടിപെടാം. ലോകത്ത് 850 ദശലക്ഷം വൃക്ക രോഗികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രായപൂർത്തിയായവരുടെ കണക്ക് നോക്കിയാൽ 10ൽ ഒരാൾക്ക് വൃക്ക രോഗം ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് . 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ പകുതി പേർക്കും ചെറിയ തോതിലെങ്കിലും വൃക്കസ്തംഭനത്തിന്റ ലക്ഷണങ്ങൾ ഉണ്ടാകും .
ലക്ഷണങ്ങൾ
പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം, പ്രായമായവർ എന്നിവർക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് . പാരമ്പര്യമായും വൃക്കരോഗം സംഭവിക്കാം . മറ്റ് രോഗത്തിനെന്ന പോലെ വ്യായാമം ഇല്ലാത്ത ജീവിതശൈലിയും കൊഴുപ്പു കൂടിയ അമിത ഭക്ഷണവും പൊണ്ണത്തടിയും വൃക്കകളുടെ തകരാറിന് കാരണമാകും .
ടെൻഷനും വൃക്കരോവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം ഗവേഷകർ കണ്ടെത്തി . ടെൻഷൻ വർധിക്കുമ്പോൾ സൂക്ഷ്മകോശങ്ങളുടെ പല മാറ്റങ്ങളും ക്രമേണ വൃക്ക രോഗങ്ങൾക്ക് കാരണമാകും . പുകവലിക്കന്നവരിലും വൃക്കരോഗം വരാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...