World Malaria Day 2023: കുട്ടികളിൽ മലേറിയ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്; പ്രതിരോധ മാർഗങ്ങൾ അറിഞ്ഞിരിക്കാം
Malaria Symptoms: രോഗലക്ഷണങ്ങൾ തിരിച്ചറിയാതിരിക്കുകയോ കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയോ ചെയ്ത് രോഗം മൂർഛിച്ചാൽ മലേറിയ മൂലം മരണം വരെ സംഭവിക്കും.
ലോക മലേറിയ ദിനം 2023: രോഗബാധിതരായ പെൺ അനോഫിലിസ് കൊതുകുകൾ കടിക്കുന്നതിലൂടെ പകരുന്ന രോഗമാണ് മലേറിയ. പരാന്നഭോജികൾ (പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഫാൽസിപാരം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഓവൽ) മൂലമുണ്ടാകുന്ന രോഗമാണിത്. മലേറിയ രോഗലക്ഷണങ്ങൾ തിരിച്ചറിയാതിരിക്കുകയോ കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയോ ചെയ്ത് രോഗം മൂർഛിച്ചാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായും മലേറിയ പടരുന്നത്. മയോ ക്ലിനിക്കിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഏകദേശം 290 ദശലക്ഷം ആളുകൾ പ്രതിവർഷം മലേറിയ മൂലം മരിക്കുന്നു. ദുർബലമായ പ്രതിരോധ സംവിധാനങ്ങൾ കാരണം കുട്ടികൾ സാധാരണയായി ഇത്തരം രോഗങ്ങൾക്ക് ഇരയാകുന്നുണ്ട്. എന്നിരുന്നാലും, വാക്സിനുകളും ചികിത്സകളും നിലവിലുണ്ട്. ഇത് മലേറിയയെ തടയാനും ഇത് മൂലമുള്ള മരണം കുറയ്ക്കാനും സഹായിക്കുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കിയ 2022ലെ വേൾഡ് മലേറിയ റിപ്പോർട്ട് അനുസരിച്ച്, തെക്കുകിഴക്കൻ ഏഷ്യയിലെ മലേറിയ കേസുകളിൽ 79 ശതമാനവും ഇന്ത്യയിൽ ആണ്. എന്നിരുന്നാലും, മലേറിയ നിർമാർജന യജ്ഞത്തിൽ രാജ്യം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. 2018 നും 2022 നും ഇടയിൽ മലേറിയ രോഗങ്ങളിൽ ഏകദേശം 66 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ALSO READ: PCOS Symptoms: ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
കുട്ടികളിൽ മലേറിയയുടെ ലക്ഷണങ്ങൾ
ഉയർന്ന പനിയാണ് മലേറിയയുടെ ആദ്യ ലക്ഷണം
ക്ഷീണം
വിശപ്പ് കുറയുന്നത്
അസ്വസ്ഥമായ ഉറക്കം
ശരീരത്തിന് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നത്
തലവേദന
ഓക്കാനം, ഛർദ്ദി
അതിസാരം
വയറുവേദന
ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്
ചുമ
മലേറിയയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
വിൻഡോ സ്ക്രീനുകൾ ഉപയോഗിക്കുക
കൊതുകു നിവാരണ ക്രീമുകൾ, സ്പ്രേകൾ തുടങ്ങിയവ ഉപയോഗിക്കുക
കിടക്കയ്ക്ക് ചുറ്റും കൊതുക് വലകൾ ചുറ്റുക
പുറത്ത് പോകുമ്പോൾ കൊതുക് കടിയേൽക്കാതിരിക്കാൻ നീളൻ സ്ലീവ് വസ്ത്രവും ഫുൾ ലോവറുകളും ധരിക്കുക
കുറ്റിക്കാടുകൾ, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുള്ള പ്രദേശങ്ങളിൽ നിന്ന് അകന്നു നിൽക്കുക
കൊതുകുനിവാരണ സ്പ്രേയോ ക്രീമോ പുരട്ടുക
വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക
ഇവ കൂടാതെ, ആരോഗ്യകരമായ ശുചിത്വം, ജീവിതശൈലി, നല്ല ഭക്ഷണരീതികൾ എന്നിവ പാലിക്കുന്നത് മലേറിയയെ ചെറുക്കുന്നതിന് സഹായിക്കും. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. ശരിയായ പോഷകങ്ങളുള്ള സമീകൃതാഹാരവും പഴങ്ങൾ, പരിപ്പ്, വിത്തുകൾ തുടങ്ങിയ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളും കഴിക്കുക. ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുക. വെള്ളം കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...