എല്ലാ വർഷവും സെപ്തംബർ 22 ന് ലോക റോസ് ദിനം ആചരിക്കുന്നത് അർബുദത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ വർദ്ധിപ്പിക്കുന്നതിനും കാൻസർ ബാധിതരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനുമാണ്. 1996-ൽ അന്തരിച്ച ക്യാൻസർ ബാധിതയായ 12 വയസ്സുകാരി മെലിൻഡ റോസിനെ അനുസ്മരിക്കുന്നതിന്റെ ഭാ​ഗമായി ആണിത്. മെലിൻഡ തന്റെ രോഗത്തോട് ധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും പോരാടിയ ഒരു ധീരയായ പെൺകുട്ടിയായിരുന്നു. അത്തരത്തില് കാൻസർ ബാധിതരെ ധൈര്യത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും രോ​ഗത്തെ നേരിടാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക റോസ് ദിനത്തിന്റെ ലക്ഷ്യം. നമ്മൾ എല്ലാവരും ഒന്നാണെന്നും ഒരു ക്യാൻസർ രോ​ഗിയും തനിച്ചല്ലെന്നുമുള്ള ഓർമ്മപെടുത്തൽ കൂടിയാണ് ഈ ദിനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക റോസ് ദിനത്തിന്റെ പ്രാധാന്യം


ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ദിനമായി ഇത് ആചരിക്കുന്നു. മാത്രമല്ല, കാൻസർ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യവും പിന്തുണയും പ്രകടിപ്പിക്കാനുള്ള ദിവസമാണിത്. ക്യാൻസർ ശാരീരികമായും മാനസികമായും ഒരു വെല്ലുവിളി നിറഞ്ഞ രോഗമാണ്. കാൻസർ രോഗികളെ ശ്രദ്ധിക്കുന്നവരും സഹായിക്കാൻ ആഗ്രഹിക്കുന്നവരുമായ ഒരു സമൂഹമുണ്ടെന്നും അവരുടെ പോരാട്ടത്തിൽ അവർ ഒറ്റയ്ക്കല്ലെന്നും ഓർമ്മപ്പെടുത്തുന്നതാണ് വേൾഡ് റോസ് ദിനം.


ALSO READ: ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാം, പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാം; ഈ പഴങ്ങൾ മറക്കാതെ കഴിക്കുക


ലോക റോസ് ദിനത്തിൽ മെലിൻഡ റോസും അടക്കമുള്ള ഈ രോഗത്താൽ മരിച്ച മറ്റ് കാൻസർ രോഗികളും ഓർമ്മിക്കുന്നു. മെലിൻഡ റോസ് ഒരു ധൈര്യശാലിയായ കുട്ടിയായിരുന്നു, മെലിൻഡയെ പരിശോിച്ച ഡോക്ടർമാർ അവൾ രണ്ടാഴ്ച്ചയിൽ കൂടുതൽ അതിജീവിക്കില്ല എന്നായിരുന്നു പറഞ്ഞത്. ന്നാൽ മെലിൻഡ ആറുമാസത്തോളം ജീവിച്ചു. അവളുടെ ശുഭാപ്തിവിശ്വാസത്തോടെയും ക്യാൻസറിനെ ചെറുക്കാനുള്ള അവളുടെ ഇച്ഛാശക്തിയും കൊണ്ട് നിരവധി ആളുകൾക്ക് അവൾ പ്രചോദനമായി മാറി. 12-ാം വയസ്സിൽ രക്താർബുദം ബാധിച്ച കനേഡിയൻ പെൺകുട്ടി മെലിൻഡയുടെ ബഹുമാനാർത്ഥം ലോക റോസ് ദിനം ആചരിക്കുന്നത്


സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായാണ് റോസാപ്പൂവിനെ കാണുന്നത്. കാൻസർ രോഗികൾക്ക് റോസാപ്പൂവ് നൽകുന്നത് അവർക്ക് ഒരു പുതിയ തുടക്കത്തിനുള്ള പ്രതീക്ഷ നൽകുന്നു. രോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിച്ച നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും കാൻസർ രോഗികളെ അറിയാമെങ്കിൽ അവർക്ക് ഇന്നത്തെ ദിനം ഒരു റോസാപ്പൂ നൽകുന്നത് ഈ രോ​ഗത്തിൽ പോരാടി വിജയിച്ച അവരെ ആരിക്കൽ കൂടെയാണ്. 


ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ കാൻസർ രോഗികൾക്ക് സന്തോഷവും പിന്തുണയും പകരാൻ നിങ്ങൾക്കും സാധിക്കും


ഒരു ക്യാൻസർ ചാരിറ്റിയിലോ ഗവേഷണ സ്ഥാപനത്തിലോ സംഭാവന നൽകുക.


 കാൻസർ സപ്പോർട്ട് ഗ്രൂപ്പിലോ ആശുപത്രിയിലോ സന്നദ്ധസേവനം നടത്തുക.


നിങ്ങളുടെ പ്രദേശത്ത് നടക്കുന്ന ലോക റോസ് ദിന പരിപാടിയിൽ പങ്കെടുക്കുക.


കാൻസർ, ലോക റോസ് ദിന വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ പങ്കിടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.