Dengue Fever: ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാം, പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാം; ഈ പഴങ്ങൾ മറക്കാതെ കഴിക്കുക

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരികയാണ്. ഈ സമയത്ത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണക്രമം.

  • Sep 22, 2023, 11:56 AM IST

ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി ലഭിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1 /6

മാതളനാരങ്ങ: മാതളനാരങ്ങയിൽ വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനി മൂലം നഷ്ടപ്പെട്ട പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കും. ഡെങ്കിപ്പനി പിടിപെടുമ്പോൾ ഒരാൾക്ക് അനുഭവപ്പെടുന്ന ബലഹീനത, ക്ഷീണം എന്നിവയ്ക്കും മാതളനാരങ്ങ പരിഹാരം കാണുന്നു.

2 /6

പപ്പായ: ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാൻ പപ്പായ കഴിക്കുന്നത് നല്ലതാണ്. പപ്പായ പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കും. പപ്പായയിൽ നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടലിന്റെ ആരോ​ഗ്യത്തിനും ദഹനത്തിനും ​ഗുണം ചെയ്യുന്നു.  

3 /6

കിവി: ഡെങ്കിപ്പനി വേ​ഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന മികച്ച പഴമാണ് കിവി. കിവി പോഷകങ്ങളാൽ സമ്പുഷ്ടമാണ്, വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം സുഗമമാക്കാനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിക്കാനും സഹായിക്കുന്നു.  

4 /6

ഡ്രാഗൺ ഫ്രൂട്ട്: ഡ്രാ​ഗൺ ഫ്രൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെല്ലുലാർ പ്രതിരോധശേഷി വർധിപ്പിക്കാനും ഡെങ്കിപ്പനിയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഡെങ്കിപ്പനി പേശീവേദനയ്ക്ക് കാരണമായേക്കാം. ഡ്രാഗൺ ഫ്രൂട്ട് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ ഡെങ്കിപ്പനിയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.

5 /6

തേങ്ങാവെള്ളം: ഡെങ്കിപ്പനി ബാധിച്ചാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിൽ ഇലക്‌ട്രോലൈറ്റുകൾ നിലനിർത്താനും അണുബാധ മൂലം ദുർബലമാകുന്ന ശരീരത്തെ ഊർജ്ജസ്വലമാക്കാനും തേങ്ങാവെള്ളം ​ഗുണം ചെയ്യും. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ഡെങ്കിപ്പനിയിൽ നിന്ന് വേ​ഗത്തിൽ രോ​ഗമുക്തി നേടാൻ സഹായിക്കുന്നു.

6 /6

വാഴപ്പഴം: ഏത്തപ്പഴം നല്ല ഊർജസ്രോതസ്സാണ്. ഇത് നിർജ്ജലീകരണം തടയുകയും ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുകയും ചെയ്യുന്നു. ഏത്തപ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്.

You May Like

Sponsored by Taboola