World Stroke Day 2021:: ഇന്ന് ഒക്ടോബർ 29, ലോക പക്ഷാഘാത ദിനം  (World Stroke Day). 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ട്രോക്ക്  അഥവാ  പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ്  ലോക സ്ട്രോക്ക് ദിനം  (World Stroke Day) ആചരിച്ച് വരുന്നത്.  സ്‌ടോക്കിന്‍റെ  ലക്ഷണങ്ങൾ  സമയത്തിനുള്ളില്‍  തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും  രോഗിയെ ഗുരുതരാവസ്ഥയില്‍  എത്തിക്കുന്നത്.


ഇത്തവണത്തെ  വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്‍റെ  (World Stroke Organisation) സന്ദേശം 'വിലയേറിയ സമയം പാഴാക്കരുത് ' എന്നാണ്.  അതായത്,  
എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാൽ പ്രശ്നങ്ങള്‍ ഏറ്റവും കുറയ്ക്കാന്‍ സാധിക്കും.


എന്താണ് സ്ട്രോക്ക്  അഥവാ  പക്ഷാഘാതം?  (What is stroke?) 
തലച്ചോറിലേക്കുള്ള രക്ത ധമനികൾക്കുണ്ടാകുന്ന തകരാറിന്‍റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവർത്തനതകരാറാണ് സ്‌ട്രോക്ക് (stroke) അഥവാ പക്ഷാഘാതം.


പ്രധാനമായും രണ്ട് രീതിയിലാണ് സ്‌ട്രോക്ക് ഉണ്ടാകാറുള്ളത്.  ഒന്ന്,  തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്‌ട്രോക്ക്.  അതിന്  ഇഷ്‌കീമിക് സ്‌ട്രോക്ക് (Ischemic stroke) എന്നാണ് പറയുന്നത്.  രണ്ട്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന സ്‌ട്രോക്ക്.  ഇതിന് ഹെമറാജിക് സ്‌ട്രോക്ക് ( Hemorrhagic stroke) എന്നാണ് പറയുന്നത്.  


ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ‌   പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുനതാണ്.  ഇന്ത്യയിലെ ന്യൂറോളജിക്കൽ രോഗങ്ങൾ മൂലമുള്ള മരണനിരക്കിന്‍റെ ഒരു പ്രധാന കാരണം സ്ട്രോക്കാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  മൊത്തം മരണത്തിന്‍റെ 7.4 ശതമാനത്തിനും ഇതൊരു പ്രധാന കാരണമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.  ഓരോ വർഷവും 17 ദശലക്ഷം ആളുകൾ സ്ട്രോക്ക് അനുഭവിക്കുന്നു. അതിൽ 6 ദശലക്ഷം പേർ മരിക്കുന്നതായി ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


എന്താണ് ലക്ഷണങ്ങള്‍?   (what are the symptoms of Stroke?)


ശരീരത്തിന്‍റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്‍റെ  ബാലൻസ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്‍റെ  കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്‍റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിന്‍റെ  ലക്ഷണങ്ങൾ. 


ഓര്‍ക്കേണ്ട പ്രധാന കാര്യം?  (Important thing to remember?)
പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ ഒരുമിനിറ്റ്  പോലും വൈകാതെ ചികിത്സ തേടണം.


പക്ഷാഘാതം  സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് കൂടുതലായി കണ്ട് വരുന്നത്. പ്രായം കൂടിയവരിലാണ് പ്രധാനമായും പക്ഷാഘാതം കാണുന്നത്. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതിനുമുള്ള കാരണങ്ങളാണ്.


 പുകവലി, അമിതമദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മർദം എന്നിവയെല്ലാം പക്ഷാഘാതത്തിനുളള കാരണങ്ങളാണ്. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലി രോഗങ്ങളിലേക്കും അതുവഴി പക്ഷാഘാതത്തിലേക്കും വഴിതെളിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.