ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിലാണ് ടിബിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ടിബിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി 66 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം 2020ൽ ടിബി  മൂലമുണ്ടാവുന്ന മരണങ്ങൾ വീണ്ടും കൂടിയതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ടിബി?


മൈകോബാക്ടീരിയം ട്യൂബർ കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ടിബി. പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. വൃക്ക, തലച്ചോറ്, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങളേയും ബാക്ടീരിയ ബാധിക്കും. 


രോഗലക്ഷണം


*രോഗികളിൽ നിന്നും ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴി വായുവിലൂടെയാണ് ക്ഷയരോഗം പടരുന്നത്.
* മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ
* രക്തം കലർന്ന കഫം,
*വിറയൽ
*പനി 
*വിശപ്പില്ലായ്മ
* ശരീരഭാരം  കുറയുന്നത്
ചിലരിൽ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദ എന്നിവയും കാണപ്പെടുന്നു. രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. 


രോഗനിർണയം എങ്ങനെ?


*ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടാൽ കഫ പരിശോധനയാണ് ആദ്യം നടത്തേണ്ടത്
*നെഞ്ചിന്റെ എക്സ് റേ എടുത്തും രോഗനിർണയം നടത്താം
*രോഗ സാധ്യത കൂടുതലുള്ള ആളുകളിൽ പോസിറ്റീവ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ അഭാവത്തിലും ടിബി സ്ഥിരീകരിക്കാം
*ചിലരിൽ സിടി സ്കാൻ, എംആർഐ, അൾട്രാസൗണ്ട് സ്കാൻ എന്നിവ നടത്തും
എക്സ്ട്രാ പൾമണറി ടിബി കണ്ടെത്താനാണ് ഇത്തരം പരിശോധനകൾ


രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും 60 വയസിന് മുകളിലുള്ളവരിലും രോഗ സാധ്യത കൂടുതലാണ്. പുകവലിക്കുന്നവർ, മദ്യപാനികൾ, മയക്കുമരുന്ന് ഉപയോഗുക്കുന്നവർ എന്നിവരിൽ രോഗം സ്ഥിരീകരിച്ചാൽ അപകടസാധ്യത കൂടുതലാണ്. ചികിത്സയേക്കാൾ പ്രതിരോധം കൊണ്ടാണ് ക്ഷയരോ​ഗം നീക്കം ചെയ്യാനാകുക. ക്ഷയരോഗം ലോകരാജ്യങ്ങളിൽ മാരകപകർച്ചവ്യാധിയായി നിലനിൽക്കുന്നുണ്ട്.


ക്ഷയരോഗം വലിയ രീതിയിൽ ബാധിച്ച രാജ്യമാണ് ഇന്ത്യ. സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും പൂർണമായും തുടച്ചുനീക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനുമാണ് എല്ലാ വർഷവും മാർച്ച് 24ന് ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 'ക്ഷയരോഗം അവസാനിപ്പിക്കാൻ നിക്ഷേപിക്കൂ, ജീവൻ രക്ഷിക്കൂ'   എന്നതാണ് ഈ വർഷത്തെ പ്രമേയം. 1882 മാർച്ച് 24ന് ഡോ.റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതിന്റെ ഓർമ്മയിലാണ് ഈ ദിനം ആചരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.