എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ലോക സസ്യാഹാര ദിനം ആചരിക്കുന്നു. സസ്യാഹാരത്തിന്റെ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സസ്യാഹാര ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനുള്ള ധാർമികവും പാരിസ്ഥിതികവും ആരോഗ്യവുമായി ബന്ധപ്പെട്ടതുമായ കാരണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യം, പരിസ്ഥിതിക സന്തുലിതാവസ്ഥ, മൃഗങ്ങളുടെ ക്ഷേമം എന്നിവയിൽ സസ്യാഹാരത്തിന്റെ സ്വാധീനത്തെക്കുറിച്ച് അവബോധം വളർത്തൻ ഈ ദിവസം അവസരം നൽകുന്നു. നിങ്ങൾ ദീർഘകാല സസ്യാഹാരിയാണെങ്കിലും മാംസരഹിതമായ ജീവിതശൈലി പരിഗണിക്കുകയാണെങ്കിലും സസ്യാധിഷ്ഠിത ഭക്ഷണത്തെക്കുറിച്ച് അറിയാനുള്ള ഒരു അവസരമാണിത്.


ലോക വെജിറ്റേറിയൻ ദിന ചരിത്രം


ലോക വെജിറ്റേറിയൻ ദിനം 1977-ൽ നോർത്ത് അമേരിക്കൻ വെജിറ്റേറിയൻ സൊസൈറ്റി (എൻഎവിഎസ്) ആണ് സ്ഥാപിച്ചത്. 1978-ൽ ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ (ഐവിയു) ഇത് അംഗീകരിച്ചു. സസ്യാഹാരത്തിന്റെ ​ഗുണങ്ങളും നേട്ടങ്ങളും ആഘോഷിക്കുന്നതിനായാണ് ഈ ദിനം സൃഷ്ടിച്ചത്. മൃഗങ്ങളുടെ അവകാശങ്ങൾ, പരിസ്ഥിതി സുസ്ഥിരത, വ്യക്തിഗത ആരോഗ്യം എന്നിവയ്ക്ക് ഈ ദിനം മുൻ​ഗണന നൽകുന്നു.


ALSO READ: Cardiovascular Health Tips: ഹൃദയത്തിന്റെ ആരോ​ഗ്യം കാക്കാം... ഈ സു​ഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം


ലോക വെജിറ്റേറിയൻ ദിനത്തിന്റെ പ്രാധാന്യം


വെജിറ്റേറിയനിസം എന്നത് വ്യക്തികൾക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ധാരാളം ഗുണങ്ങളുള്ള ഒരു ഭക്ഷണ തെരഞ്ഞെടുപ്പാണ്. വെജിറ്റേറിയൻ ഭക്ഷണരീതികൾ ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സസ്യാഹാരികൾക്ക് രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും കുറവായിരിക്കും.


സസ്യാഹാരരീതി പിന്തുടരുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ


ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിൽ പലപ്പോഴും പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരഭാരം ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
സസ്യാഹാരം കഴിക്കുന്നവർക്ക് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറവായിരിക്കും. ഇവർക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.


ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് വെജിറ്റേറിയൻ ഭക്ഷണക്രമം വൻകുടൽ, സ്തനാർബുദം പോലുള്ള ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്നാണ്. സസ്യാഹാരത്തിലെ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.