ന്യൂ ഇയറിന് (New Year 2022) എവിടെയെങ്കിലും പോകണമെന്നും ആഘോഷിക്കണമെന്നും ഏവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ എവിടെ പോകണമെന്ന് സംശയവും ഉണ്ടാകും. നിങ്ങളുടെ കൂട്ടുകാരുമായോ, കുടുംബവുമായോ പോയി അടിച്ച് പൊളിക്കാൻ പറ്റിയ കിടിലം സ്ഥലങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഏതൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂർഗ്


ഇന്ത്യയുടെ സ്കോട്ട് ലാൻഡ് എന്ന് അറിയപ്പെടുന്ന സ്ഥലമാണ് കൂർഗ്. മാത്രമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് കൂർഗ്.  ഡിസംബർ - ജനുവരി മാസങ്ങളിൽ ഇവിടം സന്ദർശിക്കാൻ പറ്റിയ സമയമാണ്. ഇവിടത്തെ പ്രധാന ആകർഷണം വെള്ളച്ചാട്ടങ്ങളാണ്. ഈ ന്യൂ ഇയർ ആഘോഷിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് കൂർഗ്.


ALSO READ: New Year Gifts 2022: പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം അർത്ഥവത്തായ സമ്മാനങ്ങള്‍


പോണ്ടിച്ചേരി


ബീച്ചുകളിൽ ന്യൂ ഇയർ ആഘോഷിക്കുന്നത് ഒന്ന് ആലോചിച്ച് നോക്ക്. അടിപൊളിയല്ലേ? അതിന് പറ്റിയ സ്ഥലമാണ് പോണ്ടിച്ചേരി. ഈ ന്യൂ ഇയറിന് ബോൺ ഫയറും, ബീച്ചും ഒക്കെയായി ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് പോണ്ടിച്ചേരി .


ഗോവ 


ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. കൂടെ ബീച്ചും ബീച്ച് പാർട്ടികളും. നിങ്ങൾ അത്യാവശ്യം പാർട്ടികൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ഗോവ യാണ് നിങ്ങൾക്ക് ന്യൂ ഇയർ ആഘോഷിക്കാനുള്ള സ്ഥലം. കൂടാതെ പാലോലം, മാൻഡ്രം, അഗോണ്ട പോലെയുള്ള കിടിലം ബീച്ചുകളും. 



ALSO READ: Omicron Symptoms: രണ്ട് ഡോസ് വാക്സിൻ എടുത്ത ആളുകള്‍ക്കും ഒമിക്രോണ്‍ വരാം, ഈ 7 ലക്ഷണങ്ങള്‍ അവഗണിക്കരുത്


ഗുൽമാർഗ് 


നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ സമാധാന പരമായി, പ്രകൃതി ഭംഗിയിൽ ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ ജമ്മു കശ്മീരിലെ ഗുൽ മാർഗിൽ നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ ആഘോഷിക്കാം. ഹിമവാന്റെ താഴെ, മരം കോച്ചുന്ന തണുപ്പിൽ, ഒരു ബോൺ ഫയറിന് ചുറ്റുമിരുന്ന് നിങ്ങൾക്ക് നിങ്ങളുടെ ന്യൂ ഇയർ ആഘോഷിക്കാൻ സാധിക്കുമെങ്കിൽ, ഇതാണ് നിങ്ങളുടെ ന്യൂ ഇയർ ഡെസ്റ്റിനേഷൻ.


ALSO READ: Weight Loss Tips: ശ്രദ്ധിക്കുക.. തടി കുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തും Breakfast ൽ വരുന്ന ഈ ഒരു തെറ്റ്!


ഉദയ്‌പൂർ


ഇന്ത്യയിലെ തടാകങ്ങളുടെ നഗരം, ഇന്ത്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് എന്നൊക്കെ അറിയപ്പെടുന്ന ഉദയ്‌പൂർ. ഇവിടം സന്ദർശിക്കാൻ പറ്റിയ സമയമാണിത്. സൂര്യന്റെ പൊള്ളുന്ന ചൂട് മാറി, തണുപ്പിന്റെ കമ്പളങ്ങൾ പുതയ്ക്കുന്ന ഏക സമയം. അതിനാൽ തന്നെ ഈ ന്യൂ ഇയർ ഇവിടെ ആഘോഷിക്കാം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മാത്രം .


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക