Year Ender 2023: ശരീരഭാരം എങ്ങനെ കുറയ്ക്കാം, 2023 ൽ ആളുകൾ തിരഞ്ഞ വീട്ടുവൈദ്യങ്ങൾ ഇതാണ്...
Most Searched Home Remedies For Weight Loss: ആരോഗ്യത്തെ കുറിച്ചും ശരീര സൗന്ദര്യത്തെ കുറിച്ചുമുള്ള തിരച്ചിലുകള്‍ ഗൂഗിളിൽ എപ്പോഴും ട്രെൻഡിങ് ആണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പോയ വര്‍ഷവും ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞതിൽ ഒന്ന് ശരീരഭാരം എങ്ങനെ കുറയ്ക്കാം? എന്നതാണ്.
Year Ender 2023: നമുക്കേവർക്കും അറിയാം എന്തൊക്കെ കുറുക്കുവഴികൾ തേടിയാലും ശരിക്കുമുള്ള കഠിന പ്രയത്നം ഒന്നുകൊണ്ടു മാത്രമേ ഒരു വ്യക്തിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയൂ എന്നത്. എന്നിട്ടും അതൊക്കെ മറന്ന് ആളുകൾ ഇപ്പോഴും കുറുക്കുവഴി തേടുന്നു എന്നതിന്റെ തെളിവാണ് ഈ തിരച്ചിലുകളും. 2023 ൽ ശരീരഭാരം കുറയ്ക്കാൻ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വീട്ടുവൈദ്യങ്ങള്‍ക്കും ഒറ്റമൂലികളിലും ഏറ്റവും മികച്ചതും ഫലം നല്‍കുന്നതുമായ ചിലത് നമുക്കറിയാം....
Also Read: Glowing Face: തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകൂ, ചര്‍മ്മം തിളങ്ങും
ചെറുനാരങ്ങ: ചെറുനാരങ്ങ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ്. രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ ഭക്ഷണത്തിന് മുൻപോ ശേഷമോ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുകയും മെറ്റബോളിസത്തെ സഹായിക്കുകയും ചെയ്യും. നാരങ്ങയിൽ വിറ്റാമിൻ സിയും ശരീരത്തിന് ആവശ്യമായ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ജീരകവും അയമോദകവും: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഈ ജീരകവും അയമോദകവും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരവണ്ണം കുറയ്ക്കാനും ഹോർമോൺ ബാലൻസ് നിയന്ത്രിക്കാനുമൊക്കെ ബെസ്റ്റാണ്. അതിനായി ഒരു ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ അയമോദകവും, ഒരു 10 കറിവേപ്പിലയും, ഒരു ടേബിൾസ്പൂൺ മല്ലിയില, ഒരു കഷണം ഇഞ്ചി എന്നിവ ചേര്‍ത്ത് ചായ തയ്യാറാക്കി രാവിലെ കുടിക്കുന്നത് നിങ്ങൾക്ക് ശരിക്കും ഫലം തരും.
Also Read: Year Ender 2023: രാം ചരൺ മുതൽ സ്വര ഭാസ്കർ വരെ ഈ വർഷം ഇവരുടെ വീടുകളിലെത്തിയ കുഞ്ഞതിഥികൾ!
വെളുത്തുള്ളി: ദിവസവും രണ്ട് അല്ലി വെളുത്തുള്ളി ചവയ്ക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിലെ ഊർജ്ജ നില വർദ്ധിപ്പിക്കും ഒപ്പം അധിക കലോറി നേടാനും സഹായിക്കും. ഇതിനോടൊപ്പം അൽപം കുരുമുളക് അല്ലെങ്കിൽ ഗ്രാമ്പൂ കൂടി കഴിക്കുന്നത് വായുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്.
ആപ്പിൾ സിഡാർ വിനെഗർ: കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്ന അസറ്റിക് ആസിഡ് ആപ്പിൾ സിഡാർ വിനെഗറിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ദിവസവും ഒരു ടീസ്പൂൺ ചെറുചൂടുള്ള വെള്ളത്തിൽ ചേര്‍ത്ത് കുടിക്കുകയാണെങ്കിൽ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കും. ഇനി നേരിട്ട് കഴിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇത് സാലഡിൽ ചേർത്തും കഴിക്കാം.
കുരുമുളക്: ശരീരഭാരം കുറയ്ക്കാൻ കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് വളരെ നല്ലതാണ്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും കൊഴുപ്പ് കുറക്കുന്നതിനും ഇത് വളരെ നല്ലതാണ്. കറികളിൽ ചേർത്തോ അല്ലെങ്കിൽ സലാഡിൽ ചേർത്തോ നിങ്ങൾക്ക് ഇത് കഴിക്കാം.
Also Read: Rajayoga 2024: വർഷങ്ങൾക്ക് ശേഷം ബുധ കൃപയാൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് അത്ഭുതനേട്ടം!
കറുവപ്പട്ട: ശരീരഭാരം കുറക്കുന്നതിന് കറുവപ്പട്ടയിട്ട വെള്ളം കുടിന്നത് വളരെ നല്ലതാണ്. ഇതിനായി വെള്ളം തിളപ്പിക്കുക അതിലേക്ക് ഒരു കഷ്ണം കറുവപ്പട്ട ചേർക്കുക, ശേഷം ഇത് അരിച്ചെടുത്ത് ഒരു ടീസ്പൂൺ തേൻ അല്ലെങ്കിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുക. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനു പുറമേ ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് ബെസ്റ്റാണ്.
ഉലുവ: നിങ്ങൾക്ക് ഉലുവയെ സൂപ്പിൽ അല്ലെങ്കിൽ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിൽ ചേർത്ത് കഴിക്കാവുന്നതാണ്. അല്ലെങ്കിൽ 1-2 ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുകയും പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുകയും നല്ലതാണ്. അതുപോലെ ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് ദിവസവും രണ്ടു തവണ എങ്കിലും ഭക്ഷണത്തിന് മുൻപ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മലബന്ധം തടയാനും സഹായിക്കും.
നിങ്ങൾ ഒറ്റമൂലികൾ പരീക്ഷിക്കുകയാണെങ്കിൽ പതിവായി വ്യായാമം ചെയ്യുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനും മടിക്കരുത്. എന്നാൽ മാത്രമേ നിങ്ങൾ വിചാരിച്ച ഫലം നിങ്ങൾക്ക് കിട്ടുകയുള്ളു എന്നത് പ്രത്യേകം ഓർമ്മിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.