Rajayoga 2024: വർഷങ്ങൾക്ക് ശേഷം ബുധ കൃപയാൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് അത്ഭുതനേട്ടം!

Neechabhanga Mahadhana Rajayoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശികള്‍ മാറ്റുകയും ഐശ്വര്യകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. മനുഷ്യ ജീവിതത്തിലും ഭൂമിയിലും ഇവയുടെ സ്വാധീനം ദൃശ്യമാകും. 

Written by - Ajitha Kumari | Last Updated : Dec 18, 2023, 02:29 PM IST
  • 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ബുധന്‍ മീനരാശിയില്‍ സഞ്ചരിക്കും
  • ബുധന്റെ സ്ഥാനം മീന രാശിയില്‍ ദുര്‍ബലമായിട്ടാണ് കണക്കാക്കുന്നത്
  • ബുധന്റെ സംക്രമണം മൂലം നീചഭംഗ രാജയോഗവും മഹാധന രാജയോഗവും രൂപപ്പെടും
Rajayoga 2024: വർഷങ്ങൾക്ക് ശേഷം ബുധ കൃപയാൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് അത്ഭുതനേട്ടം!

Rajayoga 2024: 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ബുധന്‍ മീനരാശിയില്‍ സഞ്ചരിക്കും. ബുധന്റെ സ്ഥാനം മീന രാശിയില്‍ ദുര്‍ബലമായിട്ടാണ് കണക്കാക്കുന്നത്. ബുധന്റെ സംക്രമണം മൂലം നീചഭംഗ രാജയോഗവും മഹാധന രാജയോഗവും രൂപപ്പെടും. ഇക്കാരണത്താല്‍ ചില രാശിക്കാരുടെ ഭാഗ്യം 2024 ന്റെ തുടക്കത്തില്‍ത്തന്നെ തെളിയും. ഇതിലൂടെ ചില രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ഈ രണ്ട് രാജയോഗങ്ങളിൾ ചേർന്ന് ഭാഗ്യം തെളിയിക്കുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി

മിഥുനം (Gemini): മഹാധന രാജയോഗവും നീചഭംഗ രാജയോഗവും ഈ രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. കാരണം ബുധന്‍ നിങ്ങളുടെ രാശിയുടെ അധിപനാണ്. കൂടാതെ ബുധന്‍ നിങ്ങളുടെ രാശിയിലൂടെ കര്‍മ്മ ഭവനത്തിലേക്ക് നീങ്ങും. അതിനാല്‍ ഈ സമയം നിങ്ങളുടെ കരിയറും ബിസിനസും തിളങ്ങും. കൂടാതെ ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാള്‍ ഇരട്ടിക്കും. പല വഴികളിലൂടെ നിങ്ങള്‍ക്ക് ധനസമ്പാദനത്തിന് അവസരമുണ്ടാകും. ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. തൊഴില്‍ രഹിതരായവര്‍ക്ക് പുതിയ ജോലിക്കുള്ള ഓഫറുകള്‍ ലഭിക്കും. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം, കരിയറില്‍ വളര്‍ച്ചയുണ്ടാകും.

ഇടവം (Taurus): ഈ രണ്ടു രാജയോഗവും ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ഫലം നൽകും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ വരുമാനത്തിലും ലാഭത്തിലും ബുധന്‍ സംക്രമിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ദമ്പതികള്‍ക്ക് ഒരു കുട്ടി ജനിക്കുന്നതിന്റെ സന്തോഷമുണ്ടാകും. നിക്ഷേപത്തില്‍ നിന്ന് ലാഭത്തിന് സാധ്യത, നിങ്ങള്‍ക്ക് ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപം നടത്തണമെങ്കില്‍ അത്യാവശ്യം നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഈ സമയം ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. 

Also Read: രാം ചരൺ മുതൽ സ്വര ഭാസ്കർ വരെ ഈ വർഷം ഇവരുടെ വീടുകളിലെത്തിയ കുഞ്ഞതിഥികൾ!

കര്‍ക്കിടകം (Cancer):  മഹാധന രാജയോഗത്തിന്റേയും നീചഭംഗ രാജയോഗത്തിന്റേയും രൂപീകരണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും.  കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ വിധിയുടെ സ്ഥാനം സന്ദര്‍ശിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിച്ചേക്കാം. സന്തോഷവും ലഭിക്കും, കുടുംബജീവിതവും മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും.  ജോലിക്കും ബിസിനസ്സിനുമായി യാത്ര ചെയ്യേണ്ടിവരും.  ഈ കാലയളവില്‍ നിങ്ങളുടെ വീട്ടിലോ കുടുംബത്തിലോ ചില ശുഭകരമായ പരിപാടികള്‍ നടന്നേക്കാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം ഈ സമയം സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News