കരുത്തുറ്റ മുടിക്ക് മുട്ടയും തൈരും ചേർത്തൊരു ഹെയർ പാക്ക്
മുട്ടയും തൈരും മുടിയെ കൂടുതൽ മൃദുലമാക്കും. ഇത് മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.
മുടിയുടെ ഭംഗി നിലനിർത്താൻ പല പരീക്ഷണങ്ങളും നമ്മൾ നടത്താറുണ്ട്. എന്നാൽ മുട്ടയും തൈരും തലയിൽ തേയ്ക്കുന്നത് മുടിക്ക് കരുത്തും മൃദുവും തിളക്കവും നൽകുമെന്ന് നിങ്ങൾക്കറിയാമോ? മുട്ടയും തൈരും മുടിയെ കൂടുതൽ മൃദുലമാക്കും. ഇത് മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. മുട്ട തൈര് മിശ്രിതം മുടിയിൽ പുരട്ടുന്നത് എങ്ങനെയെന്ന് നോക്കാം.
താരൻ അകറ്റാനും മുടിയുടെ ബലത്തിനും സൗന്ദര്യത്തിനും വേണ്ടി വിലകൂടിയ ഹെയർ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് തൈരും മുട്ടയും ചേർത്തുള്ള ഈ ഒരു മിശ്രിതം പരീക്ഷിച്ച് നോക്കാവുന്നതാണ്. തൈരും മുട്ടയും മുടിക്ക് പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. തൈര് മുടി കണ്ടീഷൻ ചെയ്യാനുള്ള മികച്ച മാർഗമാണെന്ന് പറയപ്പെടുന്നു. ഇത് മുടിയെ മൃദുവാക്കുകയും താരൻ ഒഴിവാക്കുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.
Also Read: Grapes Benefits: വേനൽക്കാലത്ത് കഴിക്കാം മുന്തിരി; പല രോഗങ്ങൾക്കും പ്രതിവിധി, അറിയാം ഗുണങ്ങൾ
മുട്ടയിൽ സൾഫർ, ഫോസ്ഫറസ്, സെലിനിയം, അയഡിൻ, സിങ്ക്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. മുടിയുടെ വരൾച്ച കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് മുടിയെ ശക്തിപ്പെടുത്തുന്നു. തൈര്, മുട്ട എന്നിവയിലെ പോഷകങ്ങൾ നോക്കുമ്പോൾ ഇവയുടെ ഉപയോഗം മുടിക്ക് നല്ലതാണെന്ന് വ്യക്തമാകുന്നു.
Also Read: കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ശരീരഭാരം കൂടുമോ? എന്താണ് സത്യം
തൈരും മുട്ടയും എങ്ങനെ ഉപയോഗിക്കാം
ആദ്യം ഒരു മുട്ട എടുക്കുക. അതിനുശേഷം, അതിൽ രണ്ട് ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. ഈ തയ്യാറാക്കിയ പേസ്റ്റ് മുടിയുടെ വേരുകളിൽ പുരട്ടുക. 20-30 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...