Alcohol: ശ്രദ്ധിക്കുക! മദ്യത്തിനൊപ്പം ഇവ കഴിക്കരുത്, വിദഗ്ധർ പറയുന്നത് ഇങ്ങനെ
Alcohol: മദ്യത്തിനൊപ്പം ഈ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു.
മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എല്ലാവരും മദ്യത്തോടൊപ്പം കുറച്ച് ഭക്ഷണവും ഓർഡർ ചെയ്യുന്നു. പലപ്പോഴും ആളുകൾ ഓർഡർ ചെയ്യുമ്പോൾ അധികം ചിന്തിക്കാറില്ല. രുചിയുടെ അടിസ്ഥാനത്തിലാണ് ആളുകൾ ഭക്ഷണം ഓർഡർ ചെയ്യുന്നത്. എന്നാൽ മദ്യവും തെറ്റായ ഭക്ഷണവും ചേർന്ന് നിങ്ങളുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് അറിയാമോ. ഇതുമൂലം നിങ്ങൾക്ക് അസുഖം വരാം.
മദ്യത്തോടൊപ്പം ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു. ഒന്നാമതായി, മദ്യം ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാൽ നിങ്ങൾ മദ്യം കഴിക്കുകയാണെങ്കിൽ ഒരിക്കലും ബീൻസ് അതിന്റെ കൂടെ തിരഞ്ഞെടുക്കരുത്. ബീൻസിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് മദ്യം കഴിച്ചാൽ പെട്ടെന്ന് ദഹിക്കില്ല. മദ്യത്തോടൊപ്പം ബ്രെഡും കഴിക്കാൻ പാടില്ല. രണ്ടിലും യീസ്റ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതും ദഹനത്തെ ബാധിക്കുന്നു.
ALSO READ: പുതു വർഷത്തിൽ ആരോഗ്യകരമായ ഈ പുതിയ ശീലങ്ങൾ ആരംഭിക്കാം
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും മദ്യത്തിനൊപ്പം ഒഴിവാക്കണം. മദ്യത്തോടൊപ്പം ചോക്ലേറ്റും കഴിക്കാൻ പാടില്ല. ഇതിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് മദ്യവുമായി സംയോജിപ്പിക്കുമ്പോൾ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ മദ്യത്തിനൊപ്പം കഴിക്കാനായി തിരഞ്ഞെടുക്കുകയാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സാലഡും പഴങ്ങളും കഴിക്കാം. നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കാൻ മദ്യം കഴിച്ചതിന് ശേഷം ഗ്രീൻ ടീ കുടിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.