പുതുവത്സരത്തിൽ പുതിയ നല്ല ശീലങ്ങൾ ആരംഭിക്കുകയും ദുശീലങ്ങൾ മാറ്റിവയ്ക്കുകയും ചെയ്യാൻ പലരും ശ്രമിക്കുന്നു. ആത്യന്തികമായി ഏറ്റവും വലിയ സമ്പത്തായ ആരോഗ്യത്തിന് മുൻഗണന നൽകാനും ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കാനുമുള്ള സമയമാണിത്. അതിനാൽ, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾ പുതുവർഷത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇക്കാര്യങ്ങൾ പരിഗണിക്കുക.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള യാത്രയിൽ നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഉത്പന്നങ്ങൾ മാത്രമല്ല, നമ്മുടെ മറ്റ് തിരഞ്ഞെടുപ്പുകളും ഉൾപ്പെടുന്നു. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ക്ഷേമത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം. എന്തെല്ലാമാണ് ഉപേക്ഷിക്കേണ്ടതെന്നും പകരം എന്ത് തിരഞ്ഞെടുക്കണമെന്നും നോക്കാം.
നോൺ-സ്റ്റിക്ക് പാൻ അല്ലെങ്കിൽ ടെഫ്ലോൺ കോട്ടഡ് പാനിന് പകരം, സുരക്ഷിതമായ പാചകത്തിനായി സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ട് നിർമിച്ച പാത്രങ്ങൾ മൺപാത്രങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.
ALSO READ: ശൈത്യകാലത്ത് ചുമയും പനിയും സാധാരണം... പ്രതിരോധിക്കാൻ ഈ ആയുർവേദ പരിഹാരങ്ങൾ
നിങ്ങൾ ഇപ്പോഴും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, ഗ്ലാസ് അല്ലെങ്കിൽ ചെമ്പ് അല്ലെങ്കിൽ സ്റ്റീൽ വാട്ടർ ബോട്ടിലുകളിലേക്ക് മാറുക. പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. കാരണം, അവയിലെ രാസവസ്തുക്കൾ വെള്ളവുമായി സമ്പർക്കം പുലർത്തുകയും നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് വിഷവസ്തുക്കളെ കലർത്തുകയും ചെയ്യും.
മൂന്നാമത്തെ കാര്യം പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് നിർത്തി മരം കൊണ്ടുള്ളതോ അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ ബോർഡുകളിലേക്കോ മാറുക. നിങ്ങളുടെ ഭക്ഷണത്തിലെ മൈക്രോപ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് ഇത് സഹായിക്കും.
റൈസ് ബ്രാൻ, സോയ, പാം ഓയിൽ എന്നിവ ഒഴിവാക്കി ഒലിവ് ഓയിൽ, വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ അല്ലെങ്കിൽ ശുദ്ധമായ നെയ്യ് എന്നിവ പാചകത്തിന് തിരഞ്ഞെടുക്കുക.
പ്ലാസ്റ്റിക് ലഞ്ച് ബോക്സ് ഒഴിവാക്കുക. സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ ഗ്ലാസ് ടിഫിനുകൾ തിരഞ്ഞെടുക്കുക. പ്ലാസ്റ്റിക് പാത്രങ്ങളിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ മൈക്രോ-പ്ലാസ്റ്റിക്സിന്റെ എക്സ്പോഷർ കുറയ്ക്കാൻ ഇത് സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.