ചൂട് കൂടുന്നത് സൂര്യാതപത്തിനൊപ്പം‌ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രമേഹമുള്ളവർക്ക് ഉഷ്ണ തരംഗം ദോഷകരമാണ്. പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം, പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് ഭക്ഷണ നിയന്ത്രണം വേണ്ടി വരും. ഉഷ്ണ തരം​ഗ സമയത്ത് ഇത് കൂടുതൽ ക്ഷീണത്തിന് ഇടയാക്കും. പ്രമേഹരോ​ഗികളുടെ ആരോ​ഗ്യസ്ഥിതി അറിയുന്നതിന് പതിവായി അവരുടെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതുണ്ട്. കൃത്യസമയത്ത് ഇത് നിയന്ത്രിച്ചില്ലെങ്കിൽ, കൂടുതൽ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ബീറ്റ്‌ഒ ആപ്പിലെ ഡയബറ്റിസ് ഹെൽത്ത് കോച്ച് സുജാത ശർമ, പ്രമേഹമുള്ളവരെ ചൂട് എങ്ങനെ ബാധിക്കുമെന്ന് വിശദീകരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉഷ്ണ തരം​ഗവും പ്രമേഹവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?


ഉഷ്ണ തരംഗം ഉണ്ടാകുന്നതും ശരീരം കൂടുതൽ വിയർക്കുന്നതും പ്രമേഹരോ​ഗികളെ ദോഷകരമായി ബാധിക്കും. പ്രമേഹരോ​ഗികൾക്ക് തണുപ്പ് നിലനിർത്താനും അവരുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഇത് ബുദ്ധിമുട്ടാക്കും. പ്രമേഹം ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും ബലഹീനതയുണ്ടാക്കും. ഇത് കൂടുതൽ ക്ഷീണത്തിന് ഇടയാക്കും. ഇത് വിയർപ്പ് ഗ്രന്ഥികളെയും ബാധിക്കുന്നു. തുടർന്ന് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ ബുദ്ധിമുട്ടാകും. പ്രമേഹരോ​ഗികൾക്ക് പ്രമേഹമില്ലാത്ത ഒരാളേക്കാൾ കൂടുതൽ നിർജ്ജലീകരണം അനുഭവപ്പെടും. വായ വരളുക, തലവേദന, കഠിനമായ ദാഹം, ക്ഷീണം, തലകറക്കം മുതലായവ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. നിർജ്ജലീകരണം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. തൽഫലമായി, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയുണ്ടാകും.


ALSO READ: Mushroom: ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്താം; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് മുതൽ നിരവധിയാണ് ​ഗുണങ്ങൾ


ചൂട് കാലത്ത് പ്രമേഹരോ​ഗികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ:


ക്ഷീണം
കുറഞ്ഞ രക്തസമ്മർദ്ദം
തലവേദന
ദ്രുതവും ദുർബലവുമായ പൾസ്
പേശീവലിവ്
തലകറക്കം
അമിതമായ വിയർപ്പ്
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്. ആരോ​ഗ്യസ്ഥിതി മോശമാകാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.


ചൂട് കാലത്ത് പ്രമേഹരോ​ഗികൾക്കുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാം:


ശരീരത്തിലെ ജലാംശം നിലനിർത്തുക
അധികം കട്ടിയും ഇറുക്കവും ഇല്ലാത്ത വസ്ത്രങ്ങൾ ധരിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുക
കൃത്യസമയത്ത് മരുന്ന് കഴിക്കുക
ലഹരിപാനീയങ്ങൾ ഒഴിവാക്കുക
പുകവലി ഒഴിവാക്കുക
കഴിയുന്നത്ര തണലിൽ നിൽക്കാൻ ശ്രമിക്കുക
വീടിനുള്ളിൽ വായുസഞ്ചാരമുള്ള ഭാ​ഗത്ത് വ്യായാമം ചെയ്യുക


മരുന്നുകൾ ശരിയായ താപനിലയിൽ സൂക്ഷിക്കുക:
ടെസ്റ്റ് സ്ട്രിപ്പുകളും മറ്റ് മരുന്നുകളും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി സൂക്ഷിക്കുക. പുറത്ത് ചൂടുള്ളപ്പോൾ മരുന്നുകൾ കാറിൽ സൂക്ഷിക്കരുത്. ഇൻസുലിൻ പമ്പും ഗ്ലൂക്കോമീറ്ററും ഈ വിധത്തിൽ തന്നെ സൂക്ഷിക്കാൻ ശ്രമിക്കുക. കൂടുതൽ സഹായം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ, ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് ഡോക്ടറുമായോ ആരോഗ്യ പരിശീലകരുമായോ ബന്ധപ്പെടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.