അമേരിക്കയില്‍ ആദ്യമായി 64 വയസ്സുക്കാരനില്‍പുതിയ ലിംഗം തുന്നി ചേര്‍ത്തു .64 വയസ്സുക്കാരനായ തോമസ്‌ മാനിംഗ് അമേരിക്കയിലെ ആദ്യ ലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായത്  .ഈ മാസം ആദ്യത്തില്‍ ആണ് മാനിംഗ് ശസ്ത്രക്രിയക്ക് വിധേയമായതെന്ന് അദ്ദേഹത്തിന്റെ ഡോക്ട്ടര്‍മാര്‍ അറിയിച്ചു 


 2012 ല്‍ ലിംഗത്തിന് കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന്‍ ലിംഗം മുറിച്ച് മാറ്റേണ്ടി വന്നതോടെയാണ്  മാനിങ്ങിന് മറ്റൊരാളുടെ ലിംഗം സ്വീകരിക്കേണ്ടി വന്നത് .ബോസ്റ്റണിലെ മസ്സച്ചുവാസ്റ്റ് ജെനറല്‍ ആശുപത്രിയില്‍   പതിനഞ്ച് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മാനിങ്ങിന്റെ ശരീരത്തില്‍ 2014 ല്‍ സൌത്ത് ആഫ്രിക്കയിലെ ഡോക്റ്റര്‍മാരാണ്   ലോകത്ത് ആദ്യമായി ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയത്.അന്ന്‍ 21 വയസ്സുക്കാരനായ ഒരു യുവാവിലാണ് സമാനമായ ശസ്ത്രക്രിയ നടത്തിയത് .റോയിട്ടെര്‍സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്