തേനാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് അമേരിക്കന്‍ നടിയും ബ്രിട്ടന്‍ രാജകുമാരന്‍ ഹാരിയുടെ ഭാര്യയുമായ മെഗന്‍ മാര്‍ക്കിള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനുക മരത്തിന്‍റെ പൂക്കളില്‍ നിന്നെടുക്കുന്ന തേനാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്നാണ് താരം പറയുന്നത്. 


ന്യൂസിലാന്‍റില്‍ ആണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ഏറെ ഔഷധ ഗുണവുമുള്ള ഈ തേന്‍ മെഗന്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഓട്സ്, പഴം എന്നിവയ്ക്കൊപ്പമാണ് ഈ തേന്‍ കഴിക്കുന്നത്. 


വിവാഹത്തിന് മുന്‍പാണ് താരമീ വെളിപ്പെടുത്തല്‍ നടത്തിയതെങ്കിലും പ്രസവ ശേഷവും കോട്ടം തട്ടാതെ സൗന്ദര്യം നിലനില്‍ക്കുന്നതാണ് വീണ്ടും ഈ സുന്ദരിയുടെ സൗന്ദര്യ രഹസ്യം വൈറലാകാന്‍ കാരണം.