Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2024, 02:22 PM IST
  • കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് യുവാവിനെതിരെ കേസെടുത്ത സംഭവത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
  • ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
Supreme Court: സംഭവിച്ചത് ​ഗുരുതര പിഴവ്, മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങ‌ള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകമാണെന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. വിധി പുറപ്പെടുവിക്കുന്നതിൽ ഹൈക്കോടതിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് യുവാവിനെതിരെ കേസെടുത്ത സംഭവത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ അത് പൊലീസിനെ അറിയിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Also Read: Suicide: സസ്പെൻഷനിലായിരുന്ന പോലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

 

കൂടാതെ ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗമാക്കാനും അതിനായി ഓർഡിനൻസ് കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News