പ്രമേഹവും രോഗ ലക്ഷണങ്ങളും
കേരളം പ്രമേഹത്തിന്റെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത് .പ്രമേഹം സാധാരണ അറിയപ്പെടുന്നത് നിശബ്ദനായ കൊലയാളി എന്ന പേരിലാണ്. ഇതിന്റെ രോഗ ലക്ഷണങ്ങളില്‍ പലതും പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് മലയാളികൾക്കിടയിൽ പ്രമേഹം വർധിക്കാനൊരു കാരണം. രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിനു ശേഷം മാത്രമേ പലരും ഇത് മനസ്സിലാക്കാറുള്ളൂ. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായ പ്രകാരം പ്രമേഹം പലപ്പോഴും അവിചാരിതമായിട്ടാണ് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായി വരുന്നു.
പ്രധാന രോഗ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:
1. അമിതമായി ദാഹം അനുഭവപ്പെടല്‍. വെള്ളം കുടിച്ചാലും വായ് വരണ്ടിരിക്കുന്ന അവസ്ഥ. കലകളിലെ ജലാംശം വലിച്ചെടുത് മൂത്രത്തിലൂടെ പുറന്തള്ളുന്നത് മൂലം നിര്‍ജ്ജലീകരണം നടക്കുകയും ദാഹം കൂടുകയും ചെയ്യുന്നു.
2. ഭക്ഷണം കഴിച്ചാലും അതിയായ വിശപ്പ്. പഞ്ചസാര ഭക്ഷണത്തില്‍ നിന്നും കോശങ്ങളില്‍ എത്താത്തതു കൊണ്ട് വിശപ്പ് അടങ്ങാതെ വരികയും വീണ്ടും കഴിക്കാന്‍ തോന്നുകയും ചെയ്യുന്നു.
3.. ഇടക്കിടെ മൂത്രമൊഴിക്കല്‍. വൃക്കകള്‍ക്ക് രക്തത്തിലുള്ള അമിത പഞ്ചസാരയെ വലിെച്ചടുക്കാനോ അരി ച്ചെ ടു ക്കാനോ കഴിയാതെ വരികയും അത് നിങ്ങളുടെ കലകളിലെ ജലാംശം വലിച്ചെടുത് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു.
4.പ്രമേഹത്തിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകമാണ് വയറിലെ കൊഴുപ്പ്. ഇടുപ്പിന് 32 ഇഞ്ചില്‍ കൂടുതലുണ്ടെങ്കില്‍, ബ്ലഡ് ഷുഗര്‍ നിരക്ക് അടിക്കടി പരിശോധിക്കുന്നത് നന്നായിരിക്കും.
5.കാഴ്ച ശക്തി മങ്ങല്‍. പഞ്ഞസാരയുടെ അമിതമായ പുറന്തള്ളല്‍,കണ്ണുകളിലെ കലകളില്‍ നിന്ന് ജലാംശം വലിച്ചെടുക്കാനും അത് മൂലം കാഴ്ച ശക്തി കുറയാനും കാരണമാകുന്നു.
6 കഴുത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ തൊലി കറുത്ത് പോകുകയോ ചെയ്യുക.
7.സ്ഥിരമായി അനുഭവപ്പെടുന്ന തളര്‍ച്ച, ക്ഷീണം
8.പെട്ടെന്നുള്ള ഭാരക്കുറവ്. പഞ്ചസാരയുടെ അമിതമായ പുറന്തള്ളല്‍ ഭാരം കുറയാന്‍ കാരണമാകുന്നു.
ഇത്തരം ലക്ഷണങ്ങള്‍ അടിക്കടി കാണുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുക.