രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ അതാ ഒരു വല്യ മുഖക്കുരു. അതോടെ തീർന്നു അന്നത്തെ ദിവസം. ഇതുമായി എങ്ങനെ കോളെജിൽ പോകുക? കൂട്ടുകാർ കളിയാക്കില്ലേ? അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾ. സുന്ദരമായ മുഖത്ത് മുഖക്കുരു അഭംഗി തന്നെയാണ്. എല്ലാവരെയും അലട്ടുന്ന പ്രശ്നമാണിത്. പ്രത്യേകിച്ചും ടീനേജുകാരെയും യുവതീയുവാക്കളെയും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖക്കുരു ഒരു രോഗമല്ല. ഞെക്കിപ്പൊട്ടിക്കുകയോ കൈകൊണ്ട് തടവുകയോ ചെയ്യരുത്. മത്സ്യം, മാംസം, മുട്ട, വെണ്ണ, തൈര്, പരിപ്പ്, ചോക്ലറ്റ് എന്നിവ വര്‍ജിച്ചാല്‍ ഒരു പരിധിവരെ മുഖക്കുരുവിന് ആശ്വാസം കിട്ടും. പച്ചക്കറികളും പഴങ്ങളും പാലും പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. പച്ചവെള്ളം കുടിക്കുന്നതും ശീലമാക്കുക. മുഖക്കുരു അകറ്റാൻ ഇതാ ചില എളുപ്പവഴികൾ.


നാരങ്ങാ നീര്


രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം.നാരങ്ങാ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.


കുങ്കുമപ്പൂവ്


കുങ്കുമപ്പൂവ് അരച്ചെടുത്ത് തേങ്ങാപ്പാലില്‍ ചാലിച്ച് കുഴമ്പ് പാകത്തിലാക്കി എടുക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകണം. ഇങ്ങനെ 10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറിക്കിട്ടും


ഐസ്


ഐസ് ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവി‌േടക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാൻ സഹായിക്കകയും ചെയ്യുന്നു. രണ്ടു മൂന്നു തവണ ഇതാവർത്തിക്കുക. മുഖക്കുരുവിനു പെ‌ട്ടെന്ന് ശമനമുണ്ടാകും


വെളുത്തുള്ളി


ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം


തേൻ


തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖക്കുരുവിനു പെട്ടെന്നു ശമനമുണ്ടാകും.ദിവസത്തിൽ പല തവണ ഇതാവർത്തിക്കാം.


രക്ത ചന്ദനം 


രക്ത ചന്ദനവും തേനും ചേര്‍ത്ത കുഴമ്പും മുഖക്കുരു മാറ്റാന്‍ നല്ലതാണ് .രക്തചന്ദനം അരച്ച് അല്‍പം തേനില്‍ ചാലിച്ചെടുക്കുക. ഈ കുഴമ്പ് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് കോലരക്കിട്ട് തിളപ്പിച്ചാറിയ വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു മാറും.രക്തചന്ദനവും മഞ്ഞളും അരച്ചുപുരട്ടുക. 10 ദിവസമെങ്കിലും തുടര്‍ച്ചയായി ചെയ്യുക.വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടുക (പുരുഷന്മാര്‍ മഞ്ഞള്‍ ഒഴിവാക്കണം). 10 ദിവസം തുടര്‍ച്ചയായി ചെയ്യുക.


പപ്പായ 


നന്നായി പഴുത്ത പപ്പായ തേനും ചേർത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖക്കുരു മാറി ചർമം തിളങ്ങാൻ ഇതുപയോഗിക്കാം.


ഇനി  ധൈര്യമായി പറയാം മുഖക്കുരുവിനോടു ഗുഡ്ബൈ....