പലവിധ സോപ്പുകൾ മാറിമാറി ഉപയോഗിച്ച്  ചർമ്മത്തിന്റെ സൗന്ദര്യം കളഞ്ഞോ? ഇനിയെങ്കിലും ചർമ്മത്തിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണ്ടേ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിച്ചാലോ? സോപ്പിൽ കാസ്റ്റിങ് സോഡ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിനത്ര നല്ലതല്ല.  ചർമ്മകാന്തിക്ക് ഏറ്റവും മികച്ച ഒരു കൂട്ടാണ് ചെറുപയർപൊടി. പണ്ടുമുതൽക്കേ നമ്മുടെ വീടുകളിൽ മുത്തശ്ശിമാരും കാരണവന്മാരും ദേഹത്തു തേച്ചു കുളിക്കാൻ നിർദ്ദേശിച്ചിരുന്നത് ചെറുപയർപൊടി, കടലപ്പൊടി, പിണ്ണാക്ക് മുതലായ ചർമ്മത്തിന് ദോഷകരമല്ലാത്ത വസ്തുക്കളായിരുന്നു. 


ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. മുടിക്ക് ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം വൃത്തിയാവാൻ സഹായിക്കും.


ഒരു കപ്പ്‌ കട്ടതൈരില്‍ ഒരു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത്‌ ശരീരം മുഴുവന്‍ പുരട്ടുക. 10 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ തേച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം ചെയ്താൽ ചര്‍മ്മത്തിന്‌ നിറവും മൃദുത്വവും വര്‍ധിക്കുകയും ചര്‍മ്മകാന്തിയുണ്ടാവുകയും ചെയ്യും.


ഒരു കപ്പ്‌ പുളിച്ച ദോശമാവ്‌ കുളിക്കുന്നതിന്‌ മുമ്പ്‌ ശരീരത്തില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കുളിക്കുക. ആഴ്‌ചയില്‍ മൂന്നു തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക.


ഒരു ഓറഞ്ച്‌ നെടുകെ മുറിച്ചത്‌ ശരീരമാസകലം പുരട്ടി 20 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക. ചര്‍മ്മകാന്തി വര്‍ധിക്കും