മൂത്രരോഗാണുബാധ ഇപ്പോള്‍ സര്‍വസാധാരണമാണ്. പുരുഷമാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാരക രോഗമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ നേടിയില്ലെങ്കില്‍ ആരോഗ്യസ്ഥിതി മോശമാവുകയും നില ഗുരുതരമാവുകയും ചെയ്യും. എന്നാല്‍ മൂത്രാശ അണുബാധയെ അകറ്റിനിര്‍ത്താന്‍ പ്രകൃതിയില്‍ തന്നെ ഔഷധങ്ങളുണ്ട്. അങ്ങനൊരു ഔഷധമാണ് ക്രാന്‍ബെറി‍. 


ക്രാന്‍ബെറി ഭക്ഷണത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ ഒരുപരിധി വരെ ആന്‍റിബയോട്ടിക് മരുന്നുകളെ ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ കഴിയു൦. കൂടാതെ ക്രാന്‍ബെറി ജ്യുസ് ദിവസവും കുടിക്കുകയാണെങ്കില്‍ മൂത്രാശയ അണുബാധയെ ഒഴിവാക്കാന്‍ കഴിയു൦‍.


അണുബാധയുണ്ടായ ശേഷമാണ് മിക്കവരും ക്രാന്‍ബെറി ജ്യൂസ് കുടിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ നമ്മുടെ ഭക്ഷണശീലത്തോടൊപ്പം ക്രാന്‍ബെറി പതിവാക്കിയാല്‍ അണുബാധയെ പ്രതിരോധിക്കാന്‍ കഴിയു൦.